കോഴിക്കോട്: ഫ്ലാറ്റ് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ യുവാക്കൾ പൊലീസ് പിടിയിൽ. മലപ്പുറം സ്വദേശി പുളിക്കൽ പാലിച്ചി ചാലിൽ പറമ്പ് ഈച്ച നൗഫൽ എന്നറിയപെടുന്ന നൗഫൽ.കെ (31) ഫാറൂഖ് കോളേജ് സ്വദേശി കോടമ്പുഴ മടത്തിൽ ഹൗസിൽ അബ്ദുൾ നൗഷാദ് .കെ (28) എന്നിവരാണ് പിടിയിലായത്. യുവാക്കളിൽ നിന്നും 196.63 ഗ്രാം എം.ഡി.എം.എ പിടികൂടി.
കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ അനൂജ് പലിവാളിന് കിട്ടിയ രഹസ്യ വിവരത്തിൽ കോഴിക്കോട് നാർക്കോട്ടിക്ക് സെൽ അസി.കമ്മീഷണർ. വി സുരേഷിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീമും ഫറോക്ക് എസ്.ഐ.ആർ.എസ് വിനയൻ്റെ നേതൃത്വത്തിൽ പന്തിരാങ്കാവ് പൊലീസും ചേർന്ന് നടത്തിയ പരിശോധയിലാണ് പാലാഴി കണ്ണൻ ചിറ പാലം ഭാഗത്തെ ഫ്ലാറ്റിൽ നിന്ന് എം.ഡി എം.എ പിടി കൂടിയത്.
പിടികൂടിയ മയക്കു മരുന്നിന് വിപണിയിൽ പത്ത് ലക്ഷം രൂപ വില വരും. ബംഗളൂരുവിൽ നിന്നു എം.ഡി.എം.എ കൊണ്ട് വന്ന് കോഴിക്കോട് സിറ്റിയിലെ ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് യുവാക്കൾക്കും യുവതികൾക്കും കോളജ് വിദ്യാർഥികൾക്കും ലഹരി നൽകുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് ഇവർ. നൗഫലിന് മുമ്പ് 400 ഗ്രാം എം.ഡി.എം.എ പിടി കൂടിയതിന് പന്തീരാങ്കാവ് സ്റ്റേഷനിലും കഞ്ചാവുമായി പിടികൂടിയതിന് കോഴിക്കോട് എക്സൈസിലും കേസുണ്ട്. ഡൻസാഫ് എസ്.ഐ മനോജ് എടയേടത്ത്, എ.എസ്.ഐ അബ്ദുറഹ്മാൻ കെ., അനീഷ് മൂസ്സേൻവീട്, സുനോജ് കാരയിൽ, സരുൺ കുമാർ. പി.കെ, ശ്രീശാന്ത്. എൻ.കെ., ലതീഷ് എം.കെ., അഭിജിത്ത്. പി., അതുൽ ഇ.വി., ദിനീഷ് പി.കെ.
പന്തീരാങ്കാവ് സ്റ്റേഷനിലെ എസ്.ഐമാരായ വിനോദ് കുമാർ, മഹേഷ്. കെ.പി., സി.പി.ഒമാരായ സുഭീഷ്, രൻജീഷ്, നിഖിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

