Headlines

തമിഴ് സീരിയൽ താരം യുവരാജ് നേത്രൻ അന്തരിച്ചു

ചെന്നൈ: തമിഴ് സീരിയൽ താരം യുവൻരാജ് നേത്രൻ അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. തമിഴിൽ ഹിറ്റായ നിരവധി സീരിയലുകളിൽ യുവൻരാജ് പ്രധാന വേഷത്തിലെത്തിയിരുന്നു. ബാലതാരമായാണ് അഭിനയരംഗത്തേക്ക് എത്തുന്നത്. 25 വർഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത്

കരിയറിന്റെ തുടക്ക കാലത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലാണ് യുവൻരാജ് തിളങ്ങിയത്. ചില തമിഴ് ചിത്രങ്ങളിൽ സഹനടനായും വേഷമിട്ടു. നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചിട്ടുണ്ട്. സൺ ടിവിയിലെ ഡാൻസ് റിയാലിറ്റി ഷോയായ മസ്താന മസ്താനയിൽ വിജയി ആയിരുന്നു. നിലവിൽ സിംഗപ്പെണ്ണെ, രഞ്ജിതമേ തുടങ്ങിയ സീരിയലുകളിലാണ് യുവൻരാജ് അഭിനയിച്ചു കൊണ്ടിരുന്നത്.



അടുത്തിടെ യുവൻരാജ് ആശുപത്രിയിലാണെന്ന വിവരം മകൾ അബേനയ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവച്ചിരുന്നു. “അച്ഛൻ കാൻസർ പോസിറ്റീവാണ്. ശസ്ത്രക്രിയ കഴിഞ്ഞു. കരൾ തകരാറിലായതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അച്ഛൻ വേഗം സുഖം പ്രാപിക്കാൻ എല്ലാവരും പ്രാർഥിക്കണം.”- എന്നായിരുന്നു അബേനയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സീരിയൽ നടിയായ ദീപയാണ് യുവൻരാജിന്റെ ഭാര്യ. അബേനയ, അഞ്ജന എന്നീ രണ്ട് മക്കളുമുണ്ട് ഇവർക്ക്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: