ചിറ്റൂർ: പാലക്കാട് ചിറ്റൂരിൽ വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം. മിനി (48) ആണ് മരിച്ചത്. കഞ്ചിക്കോട് സർക്കാർ ഹെെസ്കൂളിലെ ജ്യോഗ്രഫി അധ്യാപിക ചൊവ്വാഴ്ച രാവിലെ 8:30ന് കല്ലുകുട്ടിയാൽ കൂളിമുട്ടത്താണ് അപകടം.
പാലക്കാട്ടേക്ക് മകനോടൊപ്പം ബെെക്കിൽ പോകുകയായിരുന്നു മിനി. എതിരെ വാഹനം വന്നതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്ക് ചെയ്തപ്പോൾ പുറകിലിരുന്ന മിനി റോഡിലേക്ക് തെറിച്ചുവീണു. ഇതിനിടെ, എതിരെ വന്ന സ്കൂൾ ബസ് തലയിലൂടെ കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മിനിയെ നാട്ടുകാർ ഉടൻ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ഭർത്താവ്: ദേവദാസ് (റിട്ട. എസ്.ഐ), മക്കൾ : അശ്വിൻ ദേവ്, റിസ്വിൻ ദേവ്.
