തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ സർവ്വേക്കല്ലിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. തെറ്റിവിള സ്വദേശി മിലൻ (24) ആണ് മരിച്ചത്. ഇയാൾ നെല്ലിമൂട് ക്ഷേത്രത്തിലെ ഉത്സവം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നതിനാൽ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മിലനെ രക്ഷിക്കാനായില്ല. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു. പോലീസ് കേസ്സെടുത്തു

