തിരുവനന്തപുരം : തമ്പാനൂരിലെ ഹോട്ടലിൽ രണ്ടു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങളാണ് മരിച്ചത്. മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റെയാൾ ജീവനൊടുക്കിയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. ഞായറാഴ്ച രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. ജോലിയില്ലെന്നും അനാഥരാണെന്നും ബന്ധുക്കൾ വന്നാൽ മൃതദേഹം വിട്ടുകൊടുക്കരുതെന്നും മുറിയിൽ നിന്ന് കണ്ടെത്തിയ മരണക്കുറിപ്പിൽ എഴുതിയിരുന്നു. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പടുത്താമെന്ന് ഡിസിപി പറഞ്ഞു.
