പാലക്കാട്: കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 16 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി. എറണാകുളം മൂവാറ്റുപുഴ സ്വദേശി കെനസ് ജോൺ, കുമ്പളം സ്വദേശി ജിതിൻ കെ എസ് എന്നിവരാണ് പിടിയിലായത്. ഒറീസയിൽ നിന്നും എറണാകുളത്തേക്ക് കഞ്ചാവ് കടത്താനുള്ള ശ്രമത്തിനിടെ വാളയാറിൽ വെച്ചാണ് ഇരുവരും എക്സൈസിന്റെ പിടിയിലായത്.
എറണാകുളത്തെ ലഹരി വിൽപ്പന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


