മീററ്റ്: പഠനത്തിൽ ഉഴപ്പിയതിനെത്തുടർന്ന് വീട്ടുകാർ ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് 17കാരൻ ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. മരിക്കുന്നതിന് മുൻപ് ഗൂഗിളിൽ മരിച്ച് കഴിഞ്ഞാൽ എന്ത് സംഭവിക്കുമെന്ന് കുട്ടി തിരഞ്ഞതായി പോലീസ് കണ്ടെത്തി. ബൈക്ക് വിറ്റതിൽ പ്രതിഷേധിച്ച് സ്വയം വെടിയുതിർത്താണ് കുട്ടി ജീവനൊടുക്കിയത്. സംഭവ ദിവസം കുട്ടിയുടെ ജേഷ്ഠൻ മീററ്റ് മെഡിക്കൽ കോളേജിൽ അമ്മയെ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരികെ വന്നപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയത് മനസ്സിലാക്കിയ ഇവർ മറ്റൊരു വഴിയിലൂടെ വീടനുള്ളിൽ പ്രവേശിച്ചപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷമാണ് കുട്ടിയുടെ പിതാവ് മരിച്ചത്. അമ്മ മീററ്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരിയാണ്. സഹോദരൻ മത്സര പരീഷകൾക്കായി തയ്യാറെടുക്കുകയായിരുന്നു. കുട്ടി സ്വയം വെടിയുതിർത്ത് മരിക്കാൻ ഉപയോഗിച്ച തോക്ക് എവിടെ നിന്ന് ലഭിച്ചതാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
