മലപ്പുറം സ്വദേശി ആഷിക് പി.ഉമ്മറാണ് പിടിയിലായത്. പശ്ചിമകൊച്ചിയിൽ പിടികൂടിയ 500 ഗ്രാം എം.ഡി.എം.എ എത്തിച്ചതും ആഷിക്കാണെന്ന് പൊലീസ് പറഞ്ഞു. മാഗി ആഷ്ന എന്ന സ്ത്രീയാണ് ലഗേജിൽ ഒളിപ്പിച്ച് ലഹരി കടത്തിയത്. മാഗി ആഷ്‌നയടക്കം പത്തംഗസംഘവും പൊലീസ് പിടിയിലായി. ഒമാനിൽ നിന്നാണ് ലഹരി എത്തിച്ചതെന്ന് ഡി.സി.പി അശ്വതി ജിജി പറഞ്ഞു. എയർപോർട്ട് വഴിയാണ് ലഹരി കടത്തിയത്. വിലക്കുറവായതിനാലാണ് ഒമാനിൽ നിന്ന് എത്തിച്ചതെന്നാണ് പ്രതികളുടെ മൊഴി ഒമാൻ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനാണ് ആഷിക്
