മലപ്പുറം : നിലമ്പുർ ചാലിയാറിൽ ആദിവാസി പെൺകുട്ടിയെ വനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർഥിയായ കണ്ടിലപ്പാറ സ്വദേശി അഖില ആണ് മരിച്ചത്. മൊബൈൽ ഫോണിൽ കളിക്കുന്നത് അച്ഛൻ വിലക്കിയതിലുള്ള മനോവിഷമം മൂലം പെൺകുട്ടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ടോടെയാണ് അഖിലയെ വീട്ടിൽ നിന്നും കാണാതായത്. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.

