Headlines

കൊല്ലം കടയ്ക്കലിൽ മോഷണക്കേസ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു



കൊല്ലം കടയ്‌ക്കലില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് കൈ വിലങ്ങോടുകൂടി രക്ഷപ്പെട്ടത്.

ഇവരെ കൊണ്ടുപോവുകയായിരുന്ന വാഹനം കൊല്ലം കടയ്‌ക്കലിലെ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാൻ ഇറക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രതികളുടെ ആവശ്യം പരിഗണിച്ച്‌ വാഹനം നിർത്തി പുറത്തിറക്കിയപ്പോള്‍ ഈ അവസരം മുതലെടുത്ത് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചില്‍ ഊർജിതമാക്കി. സംസ്ഥാന വ്യാപകമായി ഇവർക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: