Headlines

ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസ് കസ്റ്റഡിയിൽ; ലഗേജിൽ നിരോധിത മരുന്നുകൾ കണ്ടെത്തിയെന്ന് റിപ്പോർട്ട്

റിയാദ്/വയനാട് : അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് മടങ്ങുന്നതിനിടെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായ മലയാളി നഴ്‌സ് സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് റിപ്പോർട്ട്. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി ആനന്ദ് നിവാസിൽ രവി–ശെൽവി ദമ്പതികളുടെ മകൾ ഫിലോമിനയാണ് ജിദ്ദ പൊലീസിന്റെ കസ്റ്റഡിയിലുള്ളതെന്നാണ് ലഭിക്കുന്ന വിവരം. ലഗേജിൽ സൗദിയിൽ നിരോധിച്ച മരുന്നുകൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ലമൂന്ന് വർഷമായി റിയാദിലെ കിങ് ഫഹദ് ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ഫിലോമിന. വാർഷികാവധി കഴിഞ്ഞ്…

Read More

കൊല്ലം കടയ്ക്കലിൽ മോഷണക്കേസ് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു

കൊല്ലം കടയ്‌ക്കലില്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രണ്ട് പ്രതികള്‍ രക്ഷപ്പെട്ടു. തിരുവനന്തപുരം പാലോട് പോലീസ് മോഷണക്കേസില്‍ കസ്റ്റഡിയിലെടുത്ത സെയ്ദലവി, അയൂബ് ഖാൻ എന്നിവരാണ് കൈ വിലങ്ങോടുകൂടി രക്ഷപ്പെട്ടത്. ഇവരെ കൊണ്ടുപോവുകയായിരുന്ന വാഹനം കൊല്ലം കടയ്‌ക്കലിലെ ചുണ്ട ചെറുകുളത്തിന് സമീപം എത്തിയപ്പോള്‍ മൂത്രമൊഴിക്കാൻ ഇറക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. പ്രതികളുടെ ആവശ്യം പരിഗണിച്ച്‌ വാഹനം നിർത്തി പുറത്തിറക്കിയപ്പോള്‍ ഈ അവസരം മുതലെടുത്ത് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികളെ പിടികൂടാൻ പോലീസ് തിരച്ചില്‍ ഊർജിതമാക്കി. സംസ്ഥാന വ്യാപകമായി ഇവർക്കായി തിരച്ചില്‍ നടക്കുന്നുണ്ട്.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial