കുവൈറ്റ് സിറ്റി: അധ്യാപികയെ ബലാത്സംഗം ചെയ്ത സുരക്ഷാ ജീവനക്കാരന് വധശിക്ഷ. കുവൈറ്റ് ക്രിമിനൽ കോടതിയാണ് പ്രതിക്ക് വധശിക്ഷ വിധിച്ചത്. സ്കൂൾ പ്രവർത്തി സമയത്താണ് ഇയാൾ അധ്യാപികയെ ആളൊഴിഞ്ഞ മുറിയിൽവച്ച് ബലാത്സംഗം ചെയ്തത്.
ഡ്യൂട്ടി സമയത്ത് മറ്റുള്ളവർ ഇല്ലാത്ത സമയം നോക്കി അധ്യാപികയുടെ മുറിയിലേക്ക് കടന്ന പ്രതി, വാതിൽ അടച്ച ശേഷം അധ്യാപികയെ പീഡിപ്പിക്കുകയായിരുന്നു. സ്‌കൂളിൽ വാച്ച്മാനായി ജോലി ചെയ്യുന്ന പ്രതിക്കെതിരെ പീഡന ആരോപണമാണ് പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ചിരുന്നത്

