Headlines

ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

ഭരതന്നൂർ: ഓണാവധിക്ക് നാട്ടിലേക്ക് വരുന്നതിനായി റെയിൽവേ സ്റ്റേഷനിൽ എത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തിരുവനന്തപുരം ഭരതന്നൂർ മാറനാട് തുറ്റിയറ ശ്രേയസിൽ ഡി.എസ്.ഷൈജു ആണ് മരിച്ചത്. 48 വയസായിരുന്നു. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

നാട്ടിലേക്ക് വരാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയതിനു പിന്നാലെ ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും കുഴ‍ഞ്ഞു വീഴുകയുമായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഗുജറാത്തിലെ സൂറത്ത് ജില്ലയിൽ മാണ്ടിവി എന്ന സ്ഥലത്ത് ടയർ പഞ്ചർ കട നടത്തുകയാണ് ഷൈജു. മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലെത്തിച്ചു സംസ്കരിച്ചു. വി.എസ്.ഷീബയാണ് ഭാര്യ. മകൻ:ശ്രേയസ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: