Headlines

യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു; ഇരുപത്തിമൂന്നുകാരിയുടെ ആക്രമണം ഭർത്താവ് വഴക്കുപറഞ്ഞതിനെ തുടർന്ന്

യുവതി ഭർത്താവിന്റെ നാവ് കടിച്ചെടുത്തു. രാജസ്ഥാനിലെ കോട്ടയിലെ ബകാനി ടൗണിലാണ് കഴിഞ്ഞ ദിവസം അസാധാരണ സംഭവമുണ്ടായത്. കുടുംബവഴക്കിനിടെയാണ് യുവതി ഭർത്താവിന്റെ നാവ് കടിച്ച് മുറിച്ചത്. ഇരുപത്തിമൂന്നുകാരിയായ രവീണ സെയിൻ എന്ന യുവതിയാണ് ഭർത്താവിനെ ആക്രമിച്ചത്.

ഒന്നര വർഷങ്ങൾക്ക് മുൻപാണ് രവീണ കനയ്യലാലിനെ വിവാഹം കഴിക്കുന്നത്. രവീണയും ഭർത്താവും തമ്മിൽ കലഹിക്കുന്നത് പതിവാണെന്ന് അയൽക്കാർ പറയുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുൻപുള്ള രാത്രിയിലും ഇവർ വലിയ രീതിയിൽ കലഹിച്ചിരുന്നതായി അയൽക്കാർ പൊലീസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഭർത്താവ് വഴക്കുപറഞ്ഞയുടൻ രവീണ ഭർത്താവിന്റെ നാവ് കടിച്ച് മുറിക്കുകയായിരുന്നു. ആക്രമണത്തിൽ നാവിന്റെ ഒരു ഭാഗം അറ്റുപോയി. ഇതിന് ശേഷം രവീണ സ്വന്തം മുറിയിലേക്ക് പോകുകയും അരിവാൾ കൊണ്ട് തന്റെ കൈത്തണ്ട മുറിക്കാൻ ശ്രമിക്കുകയും ചെയ്തു. രവീണയുടെ ഭർത്താവ് കനയ്യലാലിനെ ബന്ധുക്കൾ ഉടൻ തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ഇയാൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. നാവ് തുന്നിച്ചേർക്കാൻ സാധിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിൽ ഭാരതീയ ന്യായ് സംഹിതയിലെ 115 (2), 118 (2) എന്നീ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: