കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം; അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മോഷ്ടാവ് പിടിയിൽ



        

അൾതാരകളും ക്രിസ്ത്യൻ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. തമിഴ്നാട് സ്വദേശിയെ കഠിനംകുളം പോലീസ് എറണാകുളത്ത് നിന്നും അതിസാഹികമായി പിടികൂടി. തമിഴ്നാട് നാഗർകോവിൽ സുനാമി കോളനിയിലെ ഡാനിയൽ (32) ആണ് കഠിനംകുളം പൊലീസിൻ്റെ പിടിയിലായത്. കേരളത്തിലെ വിവിധ ജില്ലകളിൽ പ്രതിയ്ക്ക് പത്തോളം മോഷണ കേസുകളുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ.

കന്യാസ്ത്രീ മഠമായ സെന്റ് ആൻ്റണീസ് കോൺവെൻ്റിൽ നിന്നും മോഷണം നടത്തിയ സംഭവത്തിലാണ് ഇപ്പോൾ പ്രതി അറസ്റ്റിലായത്. കേരളത്തിലും തമിഴ്നാട്ടിലും മാറി മാറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. എറണാകുളത്തെ ലോഡ്ജിൽ ഒളിവിൽ താമസിച്ച് വരവേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിൽ കഠിനംകുളം വെട്ടുതുറയിലെ കോൺവെൻ്റിൽ മോഷണം നടത്തിയ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

രണ്ട് മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചും 10,000 രൂപയാണ് പ്രതി മഠത്തിൽ നിന്നും കവർന്നത്. വെളുപ്പിന് അഞ്ചരയോടെ കന്യാസ്ത്രീകൾ പള്ളിയിൽ പോയ സമയം മനസ്സിലാക്കിയായിരുന്നു മോഷണം. കോൺവെന്റിന്റെ ജനാലക്ക് സമീപം സൂക്ഷിച്ചിരുന്ന താക്കോൽ കൈക്കലാക്കിയ ശേഷമാണ് മോഷണം നടത്തിയത്.


Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: