ഭുവനേശ്വർ: വീടിനു സമീപം കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു. മുത്തച്ഛൻ അറസ്റ്റിൽ. ഒഡീഷയിലെ ഭദ്രക് ജില്ലയിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. 55കാരനായ ബിഘിന ജെനയാണ് പൊലീസ് പിടികൂടിയത്. 13 വയസ്സുകാരിയായ പെൺകുട്ടിയെ പ്രതി തന്ത്രപൂർവ്വം ആളൊഴിഞ്ഞ തൊഴുത്തിനു സമീപത്തേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് കുട്ടിയുടെ വായ മൂടിക്കെട്ടി ശബ്ദം പുറത്തുവരാത്ത വിധം ഇയാൾ ക്രൂരമായി പീഡിപ്പിച്ചു.
അബോധാവസ്ഥയിലായ പീഡനത്തെ അവിടെ ഉപേക്ഷിച്ച ശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു. സംഭവം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതിനാൽ ഭയം കാരണം വിവരം പുറത്തുപറഞ്ഞില്ല. എന്നാൽ പിന്നീട് പെൺകുട്ടി വീട്ടുകാരോട് കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു.
വിവരമറിഞ്ഞ വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു


