Headlines

മോക്ഷം പ്രാപിക്കാൻ വിഷം കഴിച്ചു; തമിഴ്നാട്ടിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ ഉൾപ്പെടെ നാല് പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ 3 പേരെയുൾപ്പെടെ 4 പേരെ ഹോട്ടൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് തിരുവണ്ണാമലയിലാണ് സംഭവം. ഇവർ ‘മോക്ഷം’ പ്രാപിക്കാൻ വിഷം കഴിച്ച് മരിച്ചുവെന്നാണ് പുറത്തുവരുന്നത്. മഹാകാല വ്യാസർ, സുഹൃത്ത് രുക്മിണി പ്രിയ, രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ്, ജലന്ധരി എന്നിവരാണ് മരിച്ചത്.

അതേസമയം, ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പോലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് വീഡിയോയിൽ ഉള്ളത്. ആത്മീയകാര്യങ്ങളിൽ താല്പര്യം ഉള്ള രുക്മിണി വിവാഹമോചിതയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറി എടുത്തത്. ഇന്നാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തമിഴ് നാട് പോലീസ്

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: