നാവായിക്കുളത്ത് ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം പോർട്ടിലേക്ക് പഠനാവശ്യത്തിന് പോകുകയായിരുന്നു വിദ്യാർഥികൾ. 42 വിദ്യാർഥികളാണ് ബസ്സിലുണ്ടായിരുന്നത്. 17 പേർക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.
ശനിയാഴ്ച പുലർച്ചെ 3.30-ഓടെയാണ് അപകടമുണ്ടായത്. തൃശൂർ സഹൃദയ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾ പഠനാവശ്യത്തിനായി പോകുന്നതിനിടെയാണ് അപകടം. റോഡിന്റെ സമീപത്തുള്ള വീടിന്റെ വശത്തേക്ക് ബസ് മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.


