കാസർഗോഡ്: ചീമേനിയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മുങ്ങി മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് അന്തരിച്ച കുട്ടികൾ.
അതേസമയം, തിരുവനന്തപുരം പാലോട് നദിയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് മൂന്നരമണിയോടെയാണ് സംഭവം. അക്വാറിയത്തിൽ ഇടാനായി പായൽ ശേഖരിക്കാൻ ഇറങ്ങിയപ്പോഴാണ് വിദ്യാർത്ഥി ഉള്‍പ്പെടെ രണ്ട് പേർ മുങ്ങിമരിച്ചത്. വിതുര ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് കാർത്തിക്.

