പരപ്പനങ്ങാടി:കൊടക്കാട് കൂട്ടുമൂച്ചിയിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ അല്ലി തൊണ്ടയിൽ കുടുങ്ങി മരണപെട്ടു.കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്.മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ്:ഫൗസിയ.

