Headlines

നിലമേൽ അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിച്ച്  രണ്ടു അയ്യപ്പന്മാർ മരിച്ചു;  ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരം



കൊല്ലം നിലമേൽ വാഴോട് അയ്യപ്പന്മാർ സഞ്ചരിച്ചിരുന്ന കാറും കെ എസ് ആർ ടി സി ബസ്സും കൂട്ടിയിടിച്ച് കാറിൽ കാർ യാത്രക്കാരായ  രണ്ടു അയ്യപ്പന്മാർ മരിച്ചു.

കൂടെയുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരം . തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകൾ സ്വാദേശികളായ ബിച്ചു ചന്ദ്രൻ,(38)സതീഷ് (45), എന്നിവരാണ് മരിച്ചത്. കാറിൽ ഉണ്ടായിരുന്ന ഏഴ് വയസ്സുള്ള ദേവപ്രയാഗിന്റ് നില അതീവ ഗുരുതരമായി തുടരുന്നു.

ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന അയ്യപ്പൻ മാർ സഞ്ചരിച്ചിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോയ കെഎസ്ആർടിസി ബസ്സും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്ന നിലയിലാണ്.

കടക്കൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് കാറിൽ കുടുങ്ങിയ ഒരാളെ പുറത്തെടുക്കാൻ കഴിഞ്ഞത്.

മൂന്നു പേരെയും വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ബിച്ചു ചന്ദ്രനും സതീഷും മരിച്ചു. 
കുട്ടിയുടെ നില അതീവഗുരുതരമായി തുടരുകയാണ്. ചടയമംഗലം പോലീസ് എത്തി നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും സഹായത്തോടുകൂടി വാഹനങ്ങൾ മാറ്റിയതിനുശേഷം ആണ് എംസി റോഡിൽ ഗതാഗതം പുനസ്ഥാപിക്കാൻ കഴിഞ്ഞത്. ചടയമംഗലം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: