അടൂരിലെ രണ്ട് പണയ സ്ഥാപനങ്ങളിലെത്തി, യുവതിയേയും കൂട്ടാളികളേയും സംശയിച്ചില്ല; പണയം വെച്ചത് മുക്കുപണ്ടം, അറസ്റ്റില്‍



    

അടൂർ: പത്തനംതിട്ട ജില്ലയിലെ അടൂരില്‍ മുക്കുപണ്ടം പണയം വെച്ച്‌ പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവതിയെയും കൂട്ടാളികളെയും അടൂർ പൊലീസ് പിടികൂടി.

ഇളമണ്ണൂർ സ്വദേശിയായ മഞ്ജു ഭവനില്‍ രമേശ്‌ ഭാര്യ മഞ്ജു(28), മുക്കുപണ്ടം പണയം വയ്ക്കാൻ ഏല്‍പ്പിച്ച മഞ്ജുവിന്റെ ബന്ധവും സുഹൃത്തുമായ പോരുവഴി സ്വദേശി വലിയത്ത് പുത്തൻവീട്ടില്‍ ജിത്തു എന്ന് വിളിക്കുന്ന നിഖില്‍ (27), അടൂർ കനാല്‍ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ചിറയൻകീഴ് സ്വദേശിയായ സരള ഭവനില്‍ സജിത്ത് (30) എന്നിവരാണ് പിടിയിലായത്.

അടൂർ സ്റ്റേഷൻ പരിധിയില്‍ ഇളമണ്ണൂർ ആദിയ ഫിനാൻസ്, പാണ്ടിയഴികത്ത് ഫിനാൻസ് എന്നീ സ്ഥാപനങ്ങളില്‍ മുക്കുപണ്ടം പണയം വെച്ച്‌ 1,75,000 രൂപയുടെ തട്ടിപ്പ് നടത്തുകയായിരുന്നു. ജ്വല്ലറി ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അടൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് രാഘവൻ ആണ് കേസ് രജിസ്റ്റർ ചെയ്തത്. ആദിക്കാട്ടുകുളങ്ങരയുള്ള സ്വകാര്യ സ്ഥാപനത്തില്‍ മുക്കുവണ്ടം പണയം വെച്ച്‌ പണം തട്ടിയെടുത്തതിലേക്ക് നൂറനാട് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റർ ചെയ്തിരുന്ന കേസിലേക്ക് പ്രതിയെ നൂറനാട് പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: