താനൂർ : താനൂരിനും തിരൂരിനും ഇടയിൽ ട്രെയിൻ തട്ടി രണ്ടു പേർ മരിച്ചു.
ബി.പി അങ്ങാടി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പെരുംകുളത്ത് സുരേഷിൻെറ ഭാര്യ ഷൈബയാണ് (36) ശനിയാഴ്ച രാവിലെ പുത്തൻതെരുവിൽ വെച്ച് ട്രെയിൻ തട്ടി മരിച്ചത്. തിരൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ് ഷൈബ. താനൂർ പുത്തൻതെരുവിൽ വെച്ചാണ് ട്രെയിൻ തട്ടിയത്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നല്കും.
ജിഷ്ണു, വിഷ്ണു, ആദിഷ് എന്നിവർ മക്കളാണ്.
മറ്റൊരു സംഭവത്തിൽ തിരൂർ തുമരക്കാവിനടുത്ത് അജ്ഞാതൻ ട്രെയിൻ തട്ടി മരിച്ചു. ഇന്ന് രാവിലെയാണ് സംഭംവം. 60 നും 65 നും ഇടയിൽ പ്രായമുള്ള പുരുഷന്റേതാണ് മൃതദേഹം. രാവിലെ കണ്ണൂർ കോയമ്പത്തൂർ ട്രെയിൻ തട്ടിയാണ് മരണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

