Headlines

നെടുമങ്ങാട്ട് സുഹൃത്തുക്കളായ രണ്ട് യുവാക്കൾ തൂങ്ങിമരിച്ച നിലയിൽ

നെടുമങ്ങാട്: സുഹൃത്തുക്കളായ യുവാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട്ടാണ് സംഭവം. നെടുമങ്ങാട് ഉളിയൂർ മണക്കോട് കാവിയോട്ടുമുകൾ കർവേലിക്കോളനിയിൽ വിജീഷ് (26), വർക്കല സ്വദേശി ശ്യാം (26)എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഉച്ച മുതൽ ഇരുവരെയും കാണാതായിരുന്നു. തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്നലെ രാത്രി ഒമ്പതോടെ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ പ്രദേശവാസികൾ കണ്ടെത്തിയത്. പൂവത്തൂർ കുശർക്കോട് തെള്ളിക്കുഴിയിൽ അടുത്തടുത്ത പറങ്കിമാവുകളിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.


ജെ.സി.ബി ഡ്രൈവറാണ് വിജീഷ്. വെള്ളിയാഴ്ച വൈകിട്ടു മുതൽ വിജീഷിനെ കാണാനില്ലായിരുന്നു. ബന്ധുക്കൾ ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. രണ്ടു ദിവസം മുമ്പ് വിജീഷിന്റെ വീടിനു സമീപത്ത് ഒരു ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടിരുന്നതായും ഇപ്പോൾ അതവിടെ കാണാനില്ലെന്നും നാട്ടുകാർ പറഞ്ഞു.

ശ്യാമും വിജീഷും സൗഹൃദത്തിലായത് എങ്ങനെയെന്നത് സംബന്ധിച്ച് ബന്ധുക്കൾക്കും അറിവില്ല. അൽഫോൺസൺ – വിജയമ്മ ദമ്പതികളുടെ മകനാണ് വിജീഷ്. സഹോദരൻ: മഹേഷ്. സംഭവത്തിൽ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: