Headlines

കൊല്ലം ഏരൂര്‍ ഓയില്‍ പാം തോട്ടത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; പോലീസ് അന്വേഷണം തുടങ്ങി



അഞ്ചൽ : ഏരൂർ ഓയില്‍ പാം തോട്ടത്തിലെ ബി ഡിവിഷനിലെ നഞ്ചിൻകയത്ത് തൂങ്ങിമരിച്ച നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.

മീൻ പിടിക്കാൻ എത്തിയ യുവാക്കള്‍ പ്രദേശത്ത് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ മരത്തില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടത്. ഏകദേശം പത്ത് ദിവസത്തോളം പഴക്കമുള്ളതും പൂർണ്ണമായും അഴുകിയതുമായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് ഏരൂർ പോലീസും സയന്റിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: