പത്തനംതിട്ട: പത്തനംതിട്ടയിൽ വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന യുവതി പിടിയിൽ. പത്തനംതിട്ട സ്വദേശിനി സുജാതയാണ് പിടിയിലായത്. ഏഴ് ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് യുവതി കൈക്കലാക്കി മുങ്ങിയത്. വീട്ടുജോലിക്കായി എത്തിയതിനെ തുടർന്നായിരുന്നു മോഷണം. മുട്ടം സ്വദേശി രാജേഷിൻ്റെ വീട്ടിൽ നിന്നാണ് യുവതി ആഭരണങ്ങൾ കവർന്നത്
കഴിഞ്ഞമാസം ഇരുപത്തിയഞ്ചിനായിരുന്നു മോഷണം നടന്നത്. തുടർന്ന് രാജേഷ് പൊലീസിൽ പരാതി നൽകുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് യുവതി കവർന്നത്. കുറച്ചുനാളായി മുട്ടം തോട്ടുംകരയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു യുവതി. താമസസ്ഥലത്തുനടത്തിയ പരിശോധനയിൽ മോഷ്ടിച്ച കുറച്ച് സ്വർണാഭരണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്


