കോഴിക്കോട്: ബാഗിൽ ഒളിപ്പിച്ചനിലയിൽ കഞ്ചാവുമായി യുവതി പിടിയിൽ. കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പോലീസ് പിടികൂടിയത്. യുവതിയുടെ ബാഗിൽ നിന്നും 2.25 കിലോ കഞ്ചാവ് കണ്ടെത്തി. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. ഇന്നലെ വൈകിട്ട് അസ്വാഭാവികമായി ബസ് സ്റ്റാൻഡ് പരിസരത്തു യുവതിയെ ബാഗുമായി കണ്ടതോടെ സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയതോടെയാണ് യുവതിയുടെ പക്കൽ നിന്നും കഞ്ചാവ് കണ്ടെത്തിയത്.


