ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിനുള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു; റോഡിലേക്ക് വലിച്ചെറിഞ്ഞു



      

ഹരിയാന ഫരീദാബാദില്‍ ഓടിക്കൊണ്ടിരുന്ന വാനിന് ഉള്ളില്‍ യുവതിയെ കൂട്ട ബലാത്സംഗം ചെയ്തു. അതിക്രമത്തിനുശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞു.
മുഖത്തും തലയ്ക്കിലും ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനത്തിനായി കാത്തുനിന്ന 25 കാരിയെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാനിനുള്ളില്‍ കയറ്റിയായിരുന്നു കൊടുംക്രൂരത.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. അമ്മയുമായി വഴക്കിട്ട യുവതി താന്‍ അസ്വസ്ഥയാണെന്നും ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും സഹോദരിയെ അറിയിച്ചാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അര്‍ധരാത്രി വാഹനങ്ങള്‍ ലഭിക്കാതായതോടെ പ്രതികള്‍ നല്‍കിയ ലിഫ്റ്റ് യുവതി സ്വീകരിച്ചു. സുരക്ഷിതമായി എത്തിക്കാമെന്ന് ഉറപ്പു നല്‍കിയ പ്രതികള്‍ യുവതിയെ ഇക്കോ വാനിനുള്ളില്‍ കയറ്റി. ഗുരുഗ്രാം ഫരീദാബാദ് റോഡിലേക്ക് വാഹനം എത്തിയതിന് പിന്നാലെ പ്രതികള്‍ യുവതിയെ ബലാത്സംഗം ചെയ്തു.

മൂന്ന് മണിക്കൂര്‍ നീണ്ട അതിക്രമത്തിനൊടുവില്‍ ഓടുന്ന വാനില്‍ നിന്ന് യുവതിയെ റോഡിലേക്ക് വലിച്ചെറിഞ്ഞു. പിന്നാലെ, യുവതി സഹോദരിയെ വിവരമറിയിച്ചു. മുഖത്തും തലയ്ക്കു ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്ത് 12 തുന്നലുകള്‍ ഉണ്ട്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ കൊട്‌വാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു. രണ്ടുപേരെ അറസ്റ്റ് ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: