വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 45 വയസുകാരന്റെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിച്ച് യുവതി; 25കാരിക്കെതിരെ കേസ്

മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 45 വയസുകാരനായ സുഹൃത്തിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിച്ച യുവതിക്കെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ 25 വയസുകാരിയായ യുവതിക്കെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ജോഗീന്ദർ മഹ്‌തോ (45) എന്നയാൾക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. പുതുവത്സരം ആഘോഷിക്കാമെന്ന പേരിൽ വിളിച്ചുവരുത്തിയായിരുന്നു ആക്രമണം.


യുവതിയും 45 വയസുകാരനും തമ്മിൽ ഏഴുവർഷമായി അടുപ്പത്തിലായിരുന്നു. ന്യൂ ഇയർ പാർട്ടിക്കായി ഇയാളെ യുവതി തന്റെ താമസസ്ഥലത്തേക്ക് യുവതി വിളിച്ചുവരുത്തുകയും വിവാഹാഭ്യർത്ഥന നടത്തുകയുമായിരുന്നു. എന്നാൽ ജോഗീന്ദർ ഇത് നിരസിച്ചതിനെത്തുടർന്ന് യുവതി അവിടെയുണ്ടായിരുന്ന മൂർച്ചയേറിയ ആയുധമുപയോഗിച്ച് ജോഗീന്ദറിന്റെ സ്വകാര്യഭാഗത്ത് മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നാലെ പുറത്തേക്കോടിയ ഇയാൾ സഹോദരനെ വിളിച്ചുവരുത്തിയതിനുശേഷമാണ് ആശുപത്രിയിലെത്തി ചികിത്സ തേടിയത്.

മുൻപ് യുവതിയും താനും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും, എന്നാൽ അവരുടെ വിവാഹം കഴഞ്ഞ ശേഷം ആ ബന്ധത്തിൽ നിന്നും താൻ പിന്മാറിയിരുന്നുവെന്നുമാണ് ജോഗീന്ദർ പോലീസിന് മൊഴി നൽകിയത്. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു യുവതി ജോഗീന്ദറിനെ അക്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് 25 വയസുകാരിക്കെതിരെ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: