മുംബൈ: ഭാര്യയുടെ അനുജത്തിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. മുംബൈയിലാണ് സംഭവം. നാല്‍പ്പതുകാരനാണ് അറസ്റ്റിലായത്.
ഭർത്താവിന്റെ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ചതിനും സഹോദരിയുടെ പ്രസവം വീട്ടില്‍ നടത്തിയതിനും ഇയാളുടെ ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.
കൗമാരക്കാരിയായ പെണ്‍കുട്ടി മൂത്ത സഹോദരിക്കും ഭർത്താവിനും ഒപ്പമാണു താമസിച്ചിരുന്നത്. അതിനിടെ, പലതവണ സഹോദരീഭർത്താവ് പീഡിപ്പിച്ചു. വിവരം സഹോദരിയെ അറിയിച്ചപ്പോള്‍ അവർ ഭീഷണിപ്പെടുത്തി. ആശുപത്രിയില്‍ പോകാനും അനുവദിച്ചില്ല. എന്നാല്‍ പ്രസവത്തെ തുടർന്ന് പെണ്‍കുട്ടിയുടെ നില വഷളായതോടെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് പീഡനവിവരം പുറത്തറിയുന്നത്.
2024 മാർച്ച് മുതല്‍ ഈ വർഷം ജൂലൈ വരെ തന്റെ സഹോദരീഭർത്താവ് തന്നെ പലതവണ ബലാത്സംഗം ചെയ്തതായി കൗമാരക്കാരി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടി ഗർഭിണിയായി, ഇതേക്കുറിച്ച് മൂത്ത സഹോദരിയോട് പരാതിപ്പെട്ടപ്പോള്‍, പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
“ഭർത്താവിന്റെ കുറ്റകൃത്യം മറച്ചുവെക്കുന്നതിനായി മൂത്ത സഹോദരി ഒരിക്കലും പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്‌ക്കോ ചികിത്സയ്‌ക്കോ പുറത്തുപോകാൻ അനുവദിച്ചില്ല. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുടെ പ്രസവം വീട്ടില്‍ തന്നെ നടത്തി, പക്ഷേ അവളുടെ നില വഷളായപ്പോള്‍ അവളെ ഭാഭ ആശുപത്രിയിലേക്ക് കൊണ്ടുപോയി,” പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു
