മംഗളൂരു: യുവ വെറ്ററിനറി ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. മംഗളൂരുവിലെ വസതിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുത്തൂർ ബപ്പലഗുഡ്ഡെ സ്വദേശി കീർത്തന ജോഷി (27) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് കീർത്തനയെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പുത്തൂരിലെ വസതിയിൽ എത്തിച്ചു. വെറ്ററിനറി സയൻസിൽ എംഡി പൂർത്തിയാക്കിയ ഡോ. കീർത്തന പുത്തൂർ, കൊല്ലൂർ, മംഗളൂരു എന്നിവിടങ്ങളിൽ സ്വകാര്യമായി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റ് ഗണേഷ് ജോഷിയാണ് കീർത്തനയുടെ പിതാവ്. അമ്മ വീണ ജോഷി, സഹോദരി ഡോ. മേഘന ജോഷി.
