കുന്നംകുളം : കടവല്ലൂർ കല്ലുംപുറത്ത്
യുവതി ഭർതൃ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിന്റെ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കേസിലെ രണ്ടാം പ്രതിയായ കടവല്ലൂർ കല്ലുംപുറം സ്വദേശി പുത്തൻപീടികയിൽ അബൂബക്കറി(62)നെയാണ് കുന്നംകുളം അസിസ്റ്റൻറ് പോലീസ് കമ്മീഷണർ പി. അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കടവല്ലൂർ കല്ലുംപുറം പുത്തൻപീടികയിൽ സൈനുൽ ആബിദിന്റെ ഭാര്യ സൈനബ(22)യാണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഒക്കടോബർ 25നാണ് സംഭവം നടന്നത്.
