സ്വകാര്യ ബസിൽ നിന്ന് 17.50 ലക്ഷം രൂപ പിടികൂടി; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: ബെംഗളൂരുവിൽ നിന്ന് കഴക്കൂട്ടത്തേക്ക് വന്ന സ്വകാര്യ ബസിൽ നിന്ന് രേഖകളില്ലാതെ കൊണ്ടുവന്ന 17.50 ലക്ഷം രൂപ പിടികൂടി. അമരവിള ചെക്‌പോസ്റ്റിൽ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്.


കർണാടക സ്വദേശി നാരായണസ്വാമി (29)യെ കസ്റ്റഡിയിലെടുത്തു. ഇയാളുടെ ബാഗിൽ 500 രൂപയുടെ കെട്ടുകളായി സൂക്ഷിച്ചിരുന്ന പണം. കഴക്കൂട്ടത്ത് എത്തിയാൽ മറ്റൊരാൾക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് ഇയാൾ മൊഴി നൽകിയെങ്കിലും പണം നൽകിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇയാൾ പുറത്തുവിട്ടിട്ടില്ല.

എക്‌സൈസ് ഇൻസ്‌പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്ത തുക തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടതാണോയെന്ന് പരിശോധിച്ച് വരുന്നു.

കൂടുതൽ അന്വേഷണം നടത്തുന്നതിനായി നാരായണസ്വാമിയെയും പിടിച്ചെടുത്ത പണവും ഇൻകം ടാക്സ് വകുപ്പ് അധികൃതർക്ക് കൈമാറിയതായി എക്സൈസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: