ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
തൃശൂർ : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ തൃശൂർ ആളൂർ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു. കൊല്ലം പന്മന സ്വദേശി നിയാസ് ആണ് പിടിയിലായത്.
പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിന് പരാതി നൽകിയതോടെ ഇയാൾ ഒളിവിൽ പോകാനുള്ള ശ്രമം നടത്തിയിരുന്നു. കൊല്ലം പന്മനയിലെ വീട്ടിൽ നിന്നുമാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ആളൂർ സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പെൺകുട്ടി തിരിച്ചറിഞ്ഞു.

