കോട്ടയത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്


കോട്ടയം: കോട്ടയത്ത് തിരുവാതുക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് കീഴ്മേൽ മറിഞ്ഞപകടം. ഓട്ടോയിൽ സഞ്ചരിച്ച യുവാവ് മരിച്ചു. വൈക്കം സ്വദേശി ഷഹബാസാണ് (28) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. തിരുവാതുക്കൽ ജങ്ഷനിൽ വെള്ളിയാഴ്ച രാത്രി 11.15-നായിരുന്നു അപകടം.

കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോറിക്ഷ. ഓട്ടോയിലുണ്ടായിരുന്ന മൂന്ന് യാത്രക്കാരും റോഡിലേക്ക് തെറിച്ചു വീണു. കൺട്രോൾ റൂമിൽ നിന്ന് പോലീസെത്തിയാണ് പരിക്കേറ്റവരെ മെഡിക്കൽ കോളേജിലെത്തിച്ചത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: