കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അച്ഛനും മകനും മരിച്ചു, മൂന്നു പേര്‍ ഗുരുതരാവസ്ഥയില്‍

കണ്ണൂര്‍: മട്ടന്നൂര്‍ നെല്ലൂന്നിയില്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. ഉരുവച്ചാലിലെ നവാസ് (44), മകന്‍ യാസിന്‍ (10) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ദ്ധരാത്രി നെല്ലൂന്നി വളവില്‍ വച്ചായിരുന്നു അപകടം. നവാസിന്റെ കുടുംബം സഞ്ചരിച്ച കാര്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു ഇടിയുടെ ആഘാതത്തില്‍ കാറുകള്‍ രണ്ടും നിയന്ത്രണം വിട്ട് റോഡിന് പുറത്തേക്ക് വീണു. അപകടം നടന്നയുടനെ കാറിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നവാസിനെയും മകനെയും രക്ഷിക്കാനായില്ല. അപകടത്തില്‍ നവാസിന്റെ ഭാര്യ അസീറ, മക്കളായ റിഷാന്‍, ഫാത്തിമ എന്നിവരെ…

Read More

ബിരുദ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; മൊബൈല്‍ ഗെയിമിന് അടിമയെന്ന് സംശയം

ആലുവ: ആലുവയില്‍ ബിരുദ വിദ്യാര്‍ത്ഥി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍. ആലുവ എടയപ്പുറം എവറസ്റ്റ് ലൈനില്‍ എിഡബ്ല്യു ഉദ്യോഗസ്ഥന്‍ നാസറിന്റേയും സെയില്‍സ് ടാകസ് ഉദ്യോഗസ്ഥ ഐഷയുടെയും മകന്‍ അനീഷ്(18) ആണ് മരിച്ചത്. എടത്തല അല്‍ അമീന്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മാതാപിതാക്കള്‍ വൈകിട്ട് ജോലി കഴിഞ്ഞ് എത്തിയപ്പോള്‍ അനീഷിന്റെ മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ശുചിമുറിയില്‍ ആയിരിക്കുമെന്ന് കരുതി 15 മിനിറ്റ് കാത്തിരിന്നിട്ടും തുറക്കാതായപ്പോള്‍ വാതില്‍ ചവിട്ടിതുറന്നു. അപ്പോഴാണ് അനീഷിനെ ഫാനില്‍ തൂങ്ങിയ നിലയില്‍…

Read More

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു; യുവതി ആശുപത്രിയിൽ എത്തിയത് കിഡ്‌നി സ്റ്റോണിന് ചികിത്സ തേടി

തിരുവനന്തപുരം: കിഡ്നിസ്റ്റോണിന് ചികിത്സ തേടിയെത്തി കുത്തിവയ്‌പ്പെടുത്ത് അബോധാവസ്ഥയിലായ യുവതി മരിച്ചു. മലയിൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് യുവതി മരിച്ചത്. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്കായി എത്തിയ യുവതിക്ക് ഇഞ്ചക്ഷൻ നൽകിയിരുന്നു. ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലായി എന്നാണ് കുടുംബത്തിൻറെ ആരോപണം. ആറു ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരുന്നു. കൃഷ്ണയുടെ കുടുംബം നൽകിയ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലെ ഡോ….

Read More

വാഹന പുകപരിശോധന കേന്ദ്രത്തിന്റെ മറവിൽ തട്ടിപ്പ്; പണം വാങ്ങി വ്യാജ ഇൻഷുറൻസ് രേഖകളുണ്ടാക്കി നൽകും; യുവാവ് അറസ്റ്റിൽ

മലപ്പുറം: കാളികാവിൽ പുക പരിശോധനകേന്ദ്രത്തിന്റെ മറവിൽ വാഹനങ്ങളുടെ വ്യാജ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് നിർമ്മിച്ച കേസിലെ പ്രതി അറസ്റ്റിൽ. അഞ്ചച്ചവടി സ്വദേശി അൽത്താഫാണ് പിടിയിലായത്. കാളികാവിൽ പ്രവർത്തിക്കുന്ന പുക പരിശോധനകേന്ദ്രത്തിന്റെ മറവിലായിരുന്നു വ്യാജ ഇൻഷുറൻസ് തട്ടിപ്പ്. ഇൻഷുറൻസ് അടയ്ക്കാൻ ഉടമസ്ഥർ നൽകുന്ന തുക വാങ്ങി വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകുകയായിരുന്നു അൽത്താഫ് ചെയ്തിരുന്നത്. ഇത്തരത്തിൽ വഞ്ചിക്കപ്പെട്ട അഞ്ചച്ചവടിയിലെ ഒരു വാഹന ഉടമ കാളികാവ് പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പുക പരിശോധന കേന്ദ്രത്തിൽ നിന്നും അൽത്താഫിനെ…

Read More

വിനോദയാത്രക്കിടെ വെള്ളത്തിൽ വീണു; ബ്രിട്ടനിൽ പത്തനംതിട്ട സ്വദേശിയുടെ ഭാര്യക്ക് ദാരുണാന്ത്യം

വെയിൽസ്: വിനോദയാത്രക്കിടെ വെള്ളത്തിൽ വീണ് നഴ്സായ യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീൺ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹൻ (29) ആണ് മരിച്ചത്. യുകെയിലെ നോർത്ത് വെയിൽസിലാണ് സംഭവം. സൗത്ത്പോർട്ട് മേഴ്‌സി ആൻഡ് വെസ്റ്റ് ലങ്കാഷെയർ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആൻഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്പോർട്ടിൽ ഭർത്താവ്നും ഏക മകൾ നൈല അന്ന ഷാജി (ഒരു വയസ്സ്) എന്നിവർക്കൊപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ്‌ അപകടം സംഭവിച്ചതെങ്കിലും മരണം…

Read More

പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ചത് വർഷങ്ങളോളം; പ്രതിക്ക് മരണം വരെ തടവും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും

കണ്ണൂർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ പ്രതിക്ക് മരണം വരെ തടവും മൂന്ന് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. നടുവിൽ സ്വദേശി അലോഷ്യസിനെ ആണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ശിക്ഷിച്ചത്. ഭിന്നശേഷിക്കാരിയായ ഒൻപതു വയസുകാരിയെ 2017 മുതൽ 2020 വരെ പീഡനത്തിനിരയാക്കിയെന്നാണ് കേസ്. കേസിലെ വിചാരണയ്ക്കു ശേഷം മരണം വരെ തടവും പിഴയും വിധിക്കുകയായിരുന്നു കോടതി.

Read More

കഞ്ചാവുമായി യുവാവ് പിടിയിൽ; ചോദ്യം ചെയ്യലിൽ കൂട്ടുകാരനെയും കാട്ടിക്കൊടുത്തു; പിടിയിലായവർ ചില്ലറ വിൽപ്പനക്കാരെന്ന് എക്സൈസ്

തൃശ്ശൂർ: വാടാനപ്പള്ളിയിൽ കഞ്ചാവും ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. സായന്ത്, ഷിജിൽ എന്നിവരെയാണ് വാടാനപ്പള്ളി എക്സൈസ് പിടികൂടിയത്. ഇവരിൽ നിന്നും 140 ഗ്രാം കഞ്ചാവും, 1.07 ഗ്രാം എംഡിഎംഎയുമാണ് പിടിച്ചെടുത്തത്. പ്രതികൾ വാടാനപ്പള്ളി ഭാഗത്ത് കഞ്ചാവും ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയും വൻതോതിൽ കൊണ്ടുവന്ന് ആവശ്യക്കാർക്ക് ചില്ലറ വില്പന നടത്തുന്നവരാണെന്ന് എക്സൈസ് പറഞ്ഞു. പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് അന്വഷിച്ച് വരികയാണെന്നും എക്സൈസ് സംഘം വ്യക്തമാക്കി. വാടാനപ്പള്ളി റെയിഞ്ച് പാർട്ടി നടത്തിയ പട്രോളിംഗിൽ തൃപ്രയാർ ഭാഗത്ത് നിന്നാണ്…

Read More

ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പീഡനം; 13 വയസുകാരിയെ ബലാത്സംഗം ചെയ്തത് ഓടുന്ന കാറിൽ വച്ച്; ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുവാക്കൾ പിടിയിൽ

ഗ്വാളിയോർ: ഇൻസ്റ്റാഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഗ്വാളിയോർ ജില്ലയിൽ ആണ് ദാരുണ സംഭവം നടന്നത്. ഓടുന്ന കാറിൽ വച്ചായിരുന്നു 13 വയസുകാരിയെ ബലാത്സംഗം ചെയ്തത്. കേസിൽ പ്രതികളിൽ ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. 13 വയസുകാരിയെ ഓടുന്ന കാറിൽ വെച്ച് ബലാത്സംഗം ചെയ്തതായി പരാതി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടവരാണ് ബലാത്സംഗം ചെയ്‌തെന്നും ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിൽ പറയുന്നു. പീഡിപ്പിക്കുന്നതിന്റെ വീഡിയോയും പ്രതികള്‍ പകർത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവവുമായി…

Read More

കൊലപാതക ശ്രമം, വാഹന അക്രമം അടക്കം നിരവധി കേസുകളിൽ പ്രതി; ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി അഭിജിത്തിനെ കാപ്പാക്കേസില്‍ നാടുകടത്തി

പത്തനംതിട്ട: പത്തനംതിട്ട തുവയൂര്‍ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പ ചുമത്തി നാടുകടത്തി. അഭിജിത്ത് ബാലൻ എന്ന യുവാവിനെ ആണ് കഴിഞ്ഞ മാസം 27-ാം തിയ്യതി നാടുകടത്തിയത്. കൊലപാതക ശ്രമം, വാഹന അക്രമം, പൊലീസുകാരെ ഭീഷണിപ്പെടുത്തി തുടങ്ങി ഒട്ടേറെ കേസുകളിലെ പ്രതിയാണ് അഭിജിത്ത്. നല്ലനടപ്പ് കാട്ടി ജാമ്യം വാങ്ങി വീണ്ടും പഴയ പോലെ കുറ്റകൃത്യങ്ങൾ നടത്തിയതോടെ ആണ് ഇയാളെ നാടുകടത്തിയത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയെ കാപ്പാക്കേസില്‍ നാടുകടത്തി. പത്തനംതിട്ട, കൊല്ലം ജില്ലകളിൽ അഭിജിത്ത് പ്രവേശിക്കരുതെന്നാണ് ഡിഐജി നിശാന്തിനിയുടെ ഉത്തരവ്….

Read More

മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ

സ്പാനിഷ് പരിശീലകന്‍ മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ പുതിയ പരിശീലകനാകും. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. നിലവിൽ എഫ്സി ഗോവയുടെ പരിശീലകനാണ് മനോലോ മാർക്കസ്.ഇഗോർ സ്റ്റിമാക്കിന് പകരക്കാരനായാണ് മാർക്കസിന്റെ നിയമനം. നേരത്തെ ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്‌സിയുടെ പരിശീലകനായിരുന്നു മാർക്കസ്. ഐഎസ്എല്ലില്‍ എഫ് സി ഗോവയെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ മാര്‍ക്വേസ് ഇന്ത്യൻ ടീമിന്‍റെ പരിശീലകനുമാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തേക്കായിരിക്കും നിയമനം.

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial