പുനലൂരിൽ കെഎസ്ആർടിസി ബസ് മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊല്ലം: കെഎസ്ആർടിസി ബസ് മോഷ്ടിച്ചുകൊണ്ട് പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. പുനലൂർ ഡിപ്പോയ്ക്ക് സമീപത്തെ ദേശീയപാതയോരത്ത് നിർത്തിയിട്ട ബസ്സാണ് ഇയാൾ മോഷ്ടിക്കാൻ ശ്രമിച്ചത്. തെന്മല ഒറ്റക്കൽ സ്വദേശി ബിനീഷാണ് പുനലൂർ പോലീസിന്റെ കസ്റ്റഡിയിലായത്. ഇയാളെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. വ്യാഴാഴ്ച അർധരാത്രിയോടെയാണ് സംഭവം. ഡിപ്പോയ്ക്ക് 150 മീറ്റർ കിഴക്ക് മാറി ടി.ബി. ജങ്ഷനിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ബസ് കടത്താനുള്ള ശ്രമം പോലീസ് തടഞ്ഞത്. ഹെഡ്‍ലൈറ്റുകൾ തെളിക്കാതെ ദേശീയപാതയിലൂടെ ബസ് വരുന്നതുകണ്ട് സംശയം തോന്നിയ…

