കാർ നൽകാത്തതിന് ഉടമയ്ക്കുനേരേ ആക്രമണം, പെട്രോൾ ഒഴിച്ച് കത്തിക്കാനും ശ്രമം; രണ്ടുപേർ അറസ്റ്റിൽ
കാസർകോട്:മഞ്ചേശ്വരത്ത് കാർ നൽകാത്തതിന് വീട്ടിൽ കയറി ഗൃഹനാഥനുനേരേ നാലംഗ സംഘം വാൾ വീശുകയും കാർ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിക്കുകയുംചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയടക്കം രണ്ടുപേരെ മഞ്ചേശ്വരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ്കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ. നിഖിലും സംഘവും അറസ്റ്റ് ചെയ്തു. മറ്റ് രണ്ട് പ്രതികൾക്കുവേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ഊർജിതമാക്കി.മൊറത്തണയിലെ മുഹമ്മദ് അസ്കർ (26), മുഹമ്മദ് ഹുസൈൻ (29) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെ ബേരിക്കയിലെ മുഹമ്മദ് സാദിഖിന്റെ വീട്ടിൽ രണ്ട് സ്കൂട്ടറുകളിലായി…

