സോപ്പിൽ ചവിട്ടി ടെറസിൽ നിന്ന് വീണ് യുവതിക്ക് ഗുരുതര പരിക്ക്;രക്ഷിക്കാനുള്ള ഭർത്താവിന്റെ ശ്രമം വിഫലം
ബംഗളൂരു: സോപ്പില്‍ ചവിട്ടി കാല്‍ വഴുതി വീടിന്റെ ടെറസില്‍ നിന്ന് വീണ യുവതിക്ക് ഗുരുതര പരിക്ക്. കര്‍ണാടകയിലെ കനക നഗറിലാണ് വീടിന്റെ ടെറസില്‍ നിന്ന് യുവതി കാല്‍ വഴുതി വീണത്. കൈകളില്‍ പിടിച്ചുതൂക്കി രക്ഷിക്കാന്‍ ഭര്‍ത്താവ് ശ്രമിച്ചെങ്കിലും ഊര്‍ന്ന് നിലത്തേക്ക് വീഴുകയായിരുന്നു. അയല്‍വാസികള്‍ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്. മൂന്ന് ദിവസം മുമ്പായിരുന്നു സംഭവം. ഭര്‍ത്താവിനൊപ്പം കെട്ടിടത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു റുബായ് എന്ന യുവതി. അബദ്ധത്തില്‍ സോപ്പില്‍ ചവിട്ടി തെന്നുകയായിരുന്നു. ഉടന്‍ തന്നെ ഭര്‍ത്താവ് യുവതിയുടെ കൈകളില്‍…

