Headlines

വർക്കലയിൽ എക്‌സൈസിന്റെ ലഹരിവേട്ട; ബ്രൗൺ ഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ

തിരുവനന്തപുരം: വർക്കലയിൽ എക്‌സൈസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 9.76ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ. മുഹമ്മദ്‌ കിതാബ് അലി, ജഹാംജിർ ആലം എന്നിവരാണ് പിടിയിലായത്. വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ്ഇവരെ പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ തിരുവനന്തപുരം സൈബർ സെൽ ഇൻസ്‌പെക്ടർ…

Read More

നടുറോഡിൽ യാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച് യുവാവ്; യുവതി ബഹളംവച്ച് ആളെക്കൂട്ടി പ്രതിയെ പിടികൂടി

ആയൂർ: കൊല്ലത്ത് റോഡിലൂടെ നടന്നുപോയ യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ വളഞ്ഞ് പോലീസിലേൽപ്പിച്ചു. ചടയമംഗലം സ്വദേശി രാജീവ് എന്ന യുവാവാണ് പിടിയിലായത്. യുവതി തന്നെ കടന്നാക്രമിക്കാൻ തുനിഞ്ഞ പ്രതിയെ തടഞ്ഞവച്ച് ആളെ വിളിച്ചുകൂട്ടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വഴിയാത്രക്കാരിയായ യുവതി ആയൂർ ചടയമംഗലം റോഡിലെ ഫുട്പാത്തിലൂടെ നടന്നുപോവുമ്പോഴാണ് സംഭവം. പിന്തുടർന്നെത്തിയ എത്തിയ രാജീവ് യുവതിയെ കടന്നു പിടിക്കാൻ ശ്രമിച്ചു. ബഹളംവച്ച യുവതി ഇയാളെ തടഞ്ഞുവച്ച ശേഷം ആളുകളെ വിളിച്ചു കുട്ടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു….

Read More

മലപ്പുറത്ത് ചികിത്സയ്ക്കിടെ നാലുവയസുകാരൻ മരിച്ച സംഭവം; മരണകാരണം അനസ്തേഷ്യ മാനദണ്ഡം പാലിക്കാതിരുന്നതെന്ന് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്

മലപ്പുറം: കൊണ്ടോട്ടിയിൽ ചികിത്സയ്ക്കിടെ നാലുവയസുകാരൻ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. അനസ്‌തേഷ്യ മാനദണ്ഡം പാലിക്കാതിരുന്നതിനാണ് മരണത്തിന് കാരണമായത്. ജൂൺ ഒന്നിനാണ് കൊണ്ടോട്ടിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് അരിമ്പ്ര സ്വദേശിയായ നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. മുറിവിന് സ്റ്റിച്ചിടാൻ അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതര ആരോപണവുമായി നാല് വയസുകാരന്‍റെ അമ്മ രംഗത്തെത്തി. ആശുപത്രിക്കും ഡോക്ടര്‍ക്കുമെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. കുഞ്ഞിന്…

Read More

വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം; സിപിഎം ലോക്കൽ സെക്രട്ടറിയെ പുറത്താക്കി

കോഴിക്കോട്: വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം വിരുദ്ധ പരാമർശം പോസ്റ്റ് ചെയ്ത നേതാവിനെ സിപിഎം പുറത്താക്കി. കോഴിക്കോട് ജില്ലയിലെ പുതുപ്പാടി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ. ഷൈജലിനെതിരെയാണ് സിപിഎം നടപടി എടുത്തത്. ‘നാട്ടുവാർത്ത’ എന്ന പ്രാദേശിക വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ ഷൈജൽ നടത്തിയ അഭിപ്രായ പ്രകടനമാണ് നടപടിയിലേക്ക് നയിച്ചത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ മുസ്‍ലിം മതവിശ്വാസികളിൽ തെറ്റിദ്ധാരണയ്ക്കിടയാക്കുംവിധം പാർട്ടിനയത്തിന് വിരുദ്ധമായി പോസ്റ്റ് ഇട്ടതിനാണ് ഷൈജലിനെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് സി.പി.എം വാർത്താകുറിപ്പിൽ അറിയിച്ചു. ഈ വിഷയത്തെ മുൻ…

Read More

കായകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ: കായംകുളത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ. കായംകുളം ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിന് സമീപമുള്ള കാത്തിരിപ്പ് കേന്ദ്രത്തിലാണ് സംഭവം. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ നടക്കാനിറങ്ങിയ ആൾക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Read More

ഭാര്യയുമായുള്ള പ്രശ്നങ്ങള്‍ പരിഹരിച്ചു, കേസ് റദ്ദാക്കണം; പന്തീരാങ്കാവ് കേസിലെ പ്രതി ഹൈക്കോടതിയില്‍

കൊച്ചി: കൊച്ചി: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി രാഹുല്‍ ഹൈക്കോടതിയില്‍. ഭാര്യയുമായുള്ള എല്ലാ തെറ്റിദ്ധാരണകളും മാറി. ഭാര്യയോടൊപ്പം ഒരുമിച്ചു പോകാന്‍ തീരുമാനിച്ചു. ഭാര്യയുടെ സത്യവാങ്മൂലം മാനിച്ച് തനിക്കെതിരായ കേസ് റദ്ദാക്കണമെന്ന് രാഹുല്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. താനും ഭാര്യയുമായുള്ള എല്ലാ പ്രശ്‌നങ്ങളും ഒത്തുതീര്‍പ്പായി. തെറ്റിദ്ധാരണകളെല്ലാം മാറി. ഒരുമിച്ച് ജീവിക്കാനാണ് തങ്ങള്‍ക്ക് താല്‍പ്പര്യം. താന്‍ കേസ് പിന്‍വലിക്കുകയാണെന്ന് കാണിച്ച് യുവതി സത്യവാങ്മൂലത്തില്‍ ഒപ്പിട്ടു നല്‍കിയിട്ടുണ്ട്. ഈ സത്യവാങ്മൂലം പരിഗണിച്ച്…

Read More

കെ രാധാകൃഷ്ണന് പകരം ഒ ആര്‍ കേളു മന്ത്രിയാകാൻ സാധ്യത; ചേലക്കരയില്‍ യു ആര്‍ പ്രദീപിപ്

തിരുവനന്തപുരം: കെ രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര്‍ കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ്. പട്ടിക വര്‍ഗത്തില്‍ നിന്നുള്ള ആളുമാണ്. സിപിഎം സംസ്ഥാന സമിതിയില്‍ ഇടംനേടുന്ന പട്ടിക വര്‍ഗത്തില്‍ ആദ്യ നേതാവു കൂടിയാണ് ഒ ആര്‍ കേളു. മന്ത്രിസ്ഥാനത്തേക്ക് കേളുവിനാണ് ആദ്യ പരിഗണനയെന്ന് ദി ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കുന്നത്തുനാട് എംഎല്‍എ പിവി ശ്രീനിജിന്‍, ബാലുശ്ശേരി എംഎല്‍എ…

Read More

പ്രണയത്തിൽ നിന്ന് പിന്മാറിയ അരിശത്തിൽ പെൺകുട്ടിയെ യുവാവ് നടു റോഡിൽ അടിച്ചു കൊന്നു: ജനം കാഴ്ചക്കാരായി നിന്നു.

മുംബൈ : മുംബൈ വസായിയിൽ യുവാവ് പെൺകുട്ടിയെ നടുറോഡിൽ അടിച്ചുകൊന്നു. പ്രണയത്തിൽ നിന്ന് പിൻമാറിയതാണ് കൊലപാതക കാരണം. സ്പാനർ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത്. പ്രതി രോഹിത് യാദവ് അറസ്റ്റിൽ. 20 വയസുകാരി ആരതി യാദവാണ് മരിച്ചത്. നടുറോഡിൽ ആൾക്കൂട്ടത്തിനിടയിൽ വച്ചാണ് 29-കാരനായ രോഹിത് പെൺകുട്ടിയെ ക്രൂരമായി അടിച്ച് കൊലപ്പെടുത്തിയത്. വലിയ സ്പാനർ കയ്യിൽ കരുതിയ പ്രതി ‘എന്നോട് എന്തിനിങ്ങനെ ചെയ്‌തു’ എന്ന് ചോദിച്ചുകൊണ്ട് നെഞ്ചിലും തലയക്കും സ്പപാനർ ഉപോയിഗച്ച് അടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. ആക്രമണത്തിന് പിന്നാലെ പെൺകുട്ടി മരിച്ചെന്നാണ്…

Read More

കൊച്ചിയിൽ ഒരു കിലോ എം ഡി എം എ യുമായി യുവതി പിടിയിൽ

കൊച്ചി : കൊച്ചിയില്‍ ഒരു കിലോ എംഡിഎംഎയുമായി യുവതി പിടിയില്‍. ബംഗളൂരു മുനേശ്വര നഗറില്‍ സര്‍മീന്‍ അക്തര്‍ (26)ആണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലുവ റെയില്‍വേ സ്റ്റേഷനില്‍ വച്ച് റൂറല്‍ ജില്ലാ ഡാന്‍സാഫ് ടീമും ആലുവ പോലീസും ചേര്‍ന്നാണ് യുവതിയെ പിടികൂടിയത്. ഓപറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്കാണ് മയക്കുമരുന്ന് കടത്തിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചത്. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. റേഞ്ച്…

Read More

എസ് കെ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു; 5 മണിക്കൂർ ചികിത്സ നൽകിയില്ലെന്ന ഗുരുതരമായ ആരോപണവുമായി ബന്ധുക്കൾ

തിരുവനന്തപുരം:എസ് കെ ആശുപത്രിയിൽ ചികിത്സ പിഴവിനെ തുടർന്ന് യുവാവ് മരിച്ചു.നെഞ്ച് വേദനയുമായെത്തിയ പാലോട് സ്വദേശി അഖിലാണ് മരിച്ചത്.അറ്റാക്ക് വന്ന് ജീവനുവേണ്ടി അഖിൽ പിടഞ്ഞത് അഞ്ചര മണിക്കൂറാണെന്ന് ബന്ധുക്കൾ ആരോപിച്ചു. അറ്റാക്ക് വന്ന അഖിലിനെ ആശുപത്രിയിൽ അഡ്മിറ്റാക്കിയ ശേഷം ആൻജിയോഗ്രാം തകരാറാണെന്ന കാരണം പറഞ്ഞ് ചികിത്സ വൈകിപ്പെച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മണിക്കൂറുകൾ ചികിത്സ വൈകിപ്പിച്ച അഖിലിനെ മരിച്ച ശേഷം മൃതദേഹം വെറ്റിലേറ്ററിൽ ഇട്ടു. പിന്നാലെ ആൻജിയോഗ്രം ചെയ്തെന്നാണ് ആശുപത്രി പറയുന്നതെങ്കിലും അതിന്റെ തെളിവ് കൈമാറാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും ബന്ധുക്കൾ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial