Headlines

സ്കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം; അമ്മ പരിക്കുകളോടെ രക്ഷപെട്ടു

കോട്ടയം: യുവതിയും അമ്മയും സഞ്ചരിച്ച സ്‌കൂട്ടറിൽ ക്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം. കറുകച്ചാൽ കൂത്രപ്പള്ളി തട്ടാരടിയിൽ ജോർജിന്റെ മകൾ നോയൽ (20) ആണ് മരിച്ചത്. നോയലിന്റെ അമ്മ ജോളി പരിക്കുകളോടെ രക്ഷപ്പെട്ടു. ചങ്ങനാശേരി -വാഴൂർ റോഡിൽ കറുകച്ചാൽ പഞ്ചായത്തിനു സമീപം തിങ്കളാഴ്ച വൈകിട്ട് ഏട്ടരയോടെ ആയിരുന്നു അപകടം. കറുകച്ചാലിൽനിന്ന് സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ ആയിരുന്നു സംഭവം.

Read More

കൊടിക്കുന്നില്‍ സുരേഷിനെ ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി തിരഞ്ഞെടുത്തു

ന്യൂഡല്‍ഹി: ലോക്‌സഭയുടെ പ്രോ ടേം സ്പീക്കറായി കോണ്‍ഗ്രസ് നേതാവും മാവേലിക്കര മണ്ഡലത്തിലെ നിയുക്ത എംപിയായ കൊടിക്കുന്നില്‍ സുരേഷിനെ തിരഞ്ഞെടുത്തു. എംപിമാരുടെ സത്യപ്രതിജ്ഞ കൊടിക്കുന്നില്‍ സുരേഷിന്റെ അധ്യക്ഷതയിലാകും നടക്കുക. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു മുൻപ് രാഷ്ട്രപതിയുടെ മുന്നിൽ ഇദ്ദേഹം സത്യപ്രതിജ്ഞ ചെയ്യും. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതു വരെ സ്പീക്കറുടെ ചുമതലകൾ നിർവഹിക്കുന്നത് കൊടിക്കുന്നിൽ സുരേഷ് ആയിരിക്കും. 1989ൽ അടൂർ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കൊടിക്കുന്നിൽ സുരേഷ് ആദ്യമായി മത്സരിച്ചത്. 1989, 91, 96, 99 വർഷങ്ങളിൽ അടൂരിൽനിന്ന് ലോക്സഭാംഗമായി. 1998,…

Read More

ക്രിമിനൽ കേസ് പ്രതിക്കടക്കം പാസ്പോർട്ട്, പൊലീസുകാരനായ പ്രതി ഒളിവിലെന്ന് അന്വേഷണസംഘം, ഇയാൾക്കെതിരെ ഒരു കേസ് കൂടി

   തിരുവനന്തപുരം : വ്യാജ പാസ്പോർട്ട് കേസിലെ മുഖ്യപ്രതിയായ തുമ്പ സ്റ്റേഷനിലെ പൊലീസുകാരൻ അൻസിൽ അസീസ് ഒളിവില്‍. സസ്പെൻഡ് ചെയ്യപ്പെട്ടതിന് പിന്നാലെ വീട്ടിൽ നിന്നും ഒളിവിൽ പോയെന്നാണ് അന്വേഷണസംഘം പറയുന്നത്. വ്യാജ പാസ്പോർട്ടിൽ ഒരു കേസുകൂടി രജിസ്റ്റർ ചെയ്തതു. ഇതോടെ കേസുകളുടെ എണ്ണം മൂന്നായി. ക്രിമിനൽ കേസിലെ പ്രതികള്‍ക്കും, വിദേശത്ത് വച്ച് പാസ്പോർട്ട് റദ്ദാക്കിയവർക്കുമാണ് പൊലിസുകാരന്റെ നേതൃത്വത്തിൽ വ്യാജ പാസ്പോർട്ടെടുത്ത് നൽകിയിരുന്നത്. വ്യാജ പാസ്പോർട്ട് തയ്യാറാക്കുന്നതിൽ അൻസിലിന്റെ ഇടപെടൽ തെളിഞ്ഞതോടെ സസ്പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫോണ്‍…

Read More

ചിത്തിരമാസത്തിൽ ജനിച്ച കുട്ടി ‘ദോഷം’; 38 ദിവസം പ്രായമുള്ള കുഞ്ഞിനെ മുക്കിക്കൊന്ന് മുത്തച്ഛൻ

       തമിഴ്‌നാട്ടിൽ കുഞ്ഞിനെ കൊല്ലപ്പെടുത്തി. അരിയലൂരിൽ മുത്തച്ഛൻ പിഞ്ചുകുഞ്ഞിനെ വെള്ളത്തിൽ മുക്കിക്കൊന്നു. കുഞ്ഞിന്റെ മുത്തച്ഛൻ വീരമുത്തു അറസ്റ്റിൽ. അന്ധവിശ്വാസം കാരണമാണ് കൊല്ലപെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. 38 ദിവസം മാത്രം പ്രായമായ കുഞ്ഞിനെയാണ് മുക്കിക്കൊന്നത്. മൂന്ന് ദിവസം മുമ്പ് മരിച്ച നിലയിൽ കണ്ടെത്തിയ കുഞ്ഞ് ഹിന്ദു കലണ്ടറിലെ ചൈത്ര മാസത്തിലാണ് ജനിച്ചത്. ഇത് അശുഭകരമാണെന്ന് കരുതിയതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ജ്യോതിഷിയുടെ നിർദ്ദേശപ്രകാരമാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് മുത്തച്ഛൻ വീരമുത്തു പൊലീസിനോട് സമ്മതിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വീരമുത്തു തന്നെ പൊലീസിൽ…

Read More

ആഡംബര വാഹനം വാങ്ങി ലഹരിക്കടത്ത് കൂട്ടിന് കാപ്പാ പ്രതിയും; 25 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊല്ലം: പാരിപ്പള്ളിയിൽ ലഹരിമരുന്നുമായി രണ്ടുപേർ എക്സൈസ് പിടിയിൽ. വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 25 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ആഡംബര വാഹനങ്ങളിലാണ് ഇവർ കഞ്ചാവ് കടത്തുന്നത്. കഞ്ചാവ് കടത്തിയതിന് ആന്ധ്രാ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതിയാണ് വിഷ്ണു. എക്സൈസ് പ്രതികളെ പിടികൂടിയത്.സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും കൊല്ലത്തെ എക്സൈസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതികളെ പിടികൂടിയത്.പിടിയിലായ അനീഷിനെ കാപ്പ ചുമത്തി നാട് നടത്തിയതാണെന്ന് പൊലീസ്…

Read More

കാസർഗോഡ് ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം

കാസർഗോഡ്: ചീമേനിയിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ് ഇരട്ട സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കനിയന്തോലിലെ രാധാകൃഷ്ണൻ – പുഷ്പ ദമ്പതികളുടെ മക്കളായ സുദേവ്, ശ്രീദേവ് എന്നിവരാണ് മുങ്ങി മരിച്ചത്. വീടിനടുത്തുള്ള ചെങ്കൽ ക്വാറിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. ചീമേനി ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളാണ് അന്തരിച്ച കുട്ടികൾ. അതേസമയം, തിരുവനന്തപുരം പാലോട് നദിയിൽ രണ്ട് പേർ മുങ്ങിമരിച്ചു. വള്ളക്കടവ് സ്വദേശി ബിനു, പാലോട് സ്വദേശിയും പത്താം ക്ലാസ് വിദ്യാർത്ഥിയുമായ കാർത്തിക് എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക്…

Read More

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കും ബിനോയ് വിശ്വം; മത്സരിച്ചില്ലെങ്കിൽ ബിജെപി ശക്തിപ്പെടുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൻ്റെ ആദ്യത്തെ തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി വയനാട്ടിലേക്ക് എത്തുകയാണ് പ്രിയങ്ക. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ റായ്ബറേലി സീറ്റ് രാഹുൽ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോൺഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തിൽ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടിൽ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു. ഇടതുപക്ഷം പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ചില്ലെങ്കിൽ കോൺഗ്രസ് വിരുദ്ധ വോട്ടുകൾ ബിജെപിയിലേക്ക് പോകുമെന്നും അത് തടയാനാണ് മത്സരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം എഐസിസി…

Read More

രാഹുൽ വയനാട് വിടും പകരം പ്രിയങ്ക എത്തും

ന്യൂഡൽഹി: രാഹുൽ ഗാന്ധി വയനാട് ലോക്സഭാ മണ്ഡലം ഒഴിയാൻ തീരുമാനമായി. റായ്ബറേലിയിലെ സീറ്റ് നിലനിർത്താൻ ആണ് തീരുമാനം. അതേസമയം വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധിയെ എത്തും. കേരളത്തിലെ കന്നി മത്സരമാണ് പ്രിയങ്ക ഗാന്ധി നേരിടാൻ പോകുന്നത്. രാഹുലിന്റെ സാന്നിധ്യം അറിയിക്കാതെ വയനാട്ടിൽ ഉണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാട്ടിലെ ജനങ്ങൾക്ക് രാഹുലും നന്ദി പറഞ്ഞു. വയനാട് പോരാടാൻ ഉള്ള ഊർജ്ജം നൽകി എന്നും ജീവനുള്ളിടത്തോളം കാലം അത് മനസ്സിൽ ഉണ്ടാകുമെന്നും രാഹുൽഗാന്ധി പറഞ്ഞു. അതിനിടെ വയനാട്ടില്‍…

Read More

മലയാളത്തിലെ ‘അണ്ടർ റേറ്റഡ്’ ക്ലാസിക്ക് ചിത്രം; റീ റിലീസിനൊരുങ്ങി ‘ദേവദൂതൻ’

മലയാളത്തിൽ കാലം തെറ്റി ഇറങ്ങിയ സിനിമകളിൽ ഒന്നാണ് ‘ദേവദൂതൻ’. സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ 2000-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദേവദൂതൻ. സിനിമ അന്ന് ശ്രദ്ധ നേടിയില്ലെങ്കിലും, ഇന്ന് ഈ സിനിമയും ഇതിലെ പാട്ടുകളും ആളുകൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. സംഗീതത്തിന്റെ രാജാവായ വിദ്യാസാഗർ ഒരുക്കിയ ഓരോപാട്ടും ആരാധകർ ഇരുകയ്യും നേരിട്ടിയാണ് സ്വീകരിച്ചത്. പ്രണയ കാവ്യം എന്നതിലുപരി സംഗീതത്തിന്റെ കാവ്യമാണ് ഈ ചിത്രം. ഇന്നും ഏറെ ആരാധകരുള്ള മോഹൻലാൽ ചിത്രമാണ് ദേവദൂതൻ. പുറത്തിറങ്ങിയിട്ട് 24 വർഷമായെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങളും പാട്ടുകളുമൊന്നും…

Read More

തിരുവനന്തപുരത്ത് സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ ആത്മഹത്യ ചെയ്തു; കാരണം സൈബർ ആക്രമണമെന്ന് സുഹൃത്തുക്കൾ

തിരുവനന്തപുരം: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇൻസ്റ്റഗ്രാം റീലുകളിലൂടെ പ്രശസ്തയായ ആദിത്യ എസ് നായർ (18) ആണ് മരിച്ചത്. തിരുമല കുന്നപ്പുഴ സ്വദേശിയാണ് ആദിത്യ. സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ സൗഹൃദത്തിലായിരുന്നു. ഇരുവരും വേർപിരിഞ്ഞതോടെ പെൺകുട്ടിക്കെതിരെ സൈബർ ആക്രമണം രൂക്ഷമായി. സൈബർ ആക്രമണത്തിൽ മനംനൊന്താണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പെൺകുട്ടിയുടെ സുഹൃത്തുക്കൾ ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിക്കുന്നത്. ആദിത്യയുടെ മരണത്തിൽ പൂജപ്പുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആദിത്യ വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്….

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial