Headlines

കുവൈറ്റ് ദുരന്തം; മരണസംഖ്യ 50 ആയി; മരിച്ചത് ഇന്ത്യക്കാരൻ, തിരിച്ചറിയൽ നടപടി പുരോഗമിക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലുണ്ടായ ദുരന്തത്തിൽ മരണം 50 ആയെന്ന് കുവൈത്ത് മാധ്യമങ്ങൾ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരു ഇന്ത്യക്കാരൻ കൂടി മരിച്ചുവെന്ന് കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, മരിച്ചയാളുടെ പേര് വിവരം അറിവായിട്ടില്ല. ഇയാൾക്കായുള്ള തിരിച്ചറിയൽ നടപടി പുരോഗമിക്കുകയാണ്. അതേസമയം കുവൈറ്റിലെ ലേബർ ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. തമിഴ്നാട് സ്വദേശികളായ ഏഴുപേരാണ് ദുരന്തത്തിൽ മരിച്ചത്. മരിച്ചവരുടെ…

Read More

കോളജ് പരിസരത്ത് എംഡിഎംഎ വിൽക്കാനെത്തി; രണ്ടുപേർ അറസ്റ്റിൽ

തൃശൂർ: കോളജ് പരിസരത്ത് എംഡിഎംഎ വിൽക്കാനെത്തിയ രണ്ട് യുവാക്കൾ പിടിയിൽ. കൊടുങ്ങല്ലൂർ ചാപ്പാറ അറക്കപ്പറമ്പിൽ അജിത് കുമാർ (24), കോട്ടപ്പുറം എടപ്പള്ളി വീട്ടിൽ മാലിക് (21) എന്നിവരാണ് അറസ്റ്റിലായത്. പുല്ലൂറ്റ് കെ.കെ.ടി.എം കോളേജ് ഗ്രൗണ്ട് പരിസരത്ത് വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് കൈമാറാനെത്തിയപ്പോഴാണ് ഇവരെ തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും കൊടുങ്ങല്ലൂർ പോലിസും ചേർന്ന് പിടികൂടിയത്. ഒന്നര ഗ്രാം എംഡിഎംഎയും ഇവരിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. തൃശ്ശൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി…

Read More

നായകൻ യാത്രയായെങ്കിലും നാടകം തുടരും ;കഥാപാത്രത്തെ അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നു

തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ സെക്കരക്കുടി പഞ്ചായത്തിലെ “ആളില്ലാഗ്രാമ “മെന്നറിയപ്പെടുന്ന മീനക്ഷിപുരം ഗ്രാമത്തിൽ ഒറ്റക്ക് ജീവിച്ച കന്തസ്വാമിയെ അനുസ്മരിക്കാനാണ് നാടക കലാകാരന്മാർ ഒത്തുകൂടിയത്.“ദി തീയറ്റർ ഗ്രൂപ്പ് ” സാംസ്ക്കാരിക സമിതി അംഗങ്ങൾ അവതരിപ്പിച്ച ” ചില നേരങ്ങളിൽ ചില മനുഷ്യർ ” എന്ന നാടകം കന്തസ്വാമിയുടെ ജീവിതമാണ്. ഇക്കഴിഞ്ഞ ആഴ്ച്ചയാണ് തൂത്തുക്കുടി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തിൽ ഇദ്ദേഹം അന്തരിച്ചത്. തങ്ങളവതരിപ്പിച്ച നാടകത്തിലെ കഥാനായകന്റെ മരണവാർത്ത പത്രമാധ്യമങ്ങളിൽ അറിഞ്ഞതിനെ തുടർന്നാണ് അദ്ദേഹത്തെ അനുസ്മരിക്കാൻ നാടക പ്രവർത്തകർ ഒത്തുചേർന്നത്. കോവിഡ് മഹാമാരിയുടെ…

Read More

കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പുലര്‍ച്ചെ കൊച്ചിയിലെത്തിക്കും

തിരുവനന്തപുരം: കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ടെയാണ് മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നാണ് വിവരം. ഡല്‍ഹിയില്‍ നിന്ന് പുറപ്പെട്ട വ്യോമസേനയുടെ വിമാനത്തില്‍ തന്നെ ആയിരിക്കുമോ മൃതദേഹങ്ങള്‍ നെടുമ്പാശ്ശേരിയില്‍ എത്തിക്കുക, അതല്ലെങ്കില്‍ ഡല്‍ഹിയില്‍ എത്തിച്ചതിന് ശേഷമായിരിക്കുമോ കൊച്ചിയിലേക്ക് വരിക എന്ന കാര്യത്തില്‍ വ്യക്തതയില്ല. മൃതദേഹങ്ങള്‍ നേരെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങും. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കാനുള്ള നടപടിയും…

Read More

ആലപ്പുഴയില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം

ആലപ്പുഴ: ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരണം. ഭോപാൽ ലാബിലെ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തിൽ ആദ്യമായാണ് കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആലപ്പുഴയിലെ മുഹമ്മയിലെ ചില ഭാഗങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് ശ്രദ്ധയിൽപെട്ടിരുന്നു. തുടർന്ന് സാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2011-2012 കാലഘട്ടത്തിൽ ഝാർഖണ്ഡ്, ഒഡീഷ, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു.

Read More

സിക്കിമില്‍ കനത്ത മഴ; മണ്ണിടിച്ചിലിൽ മൂന്ന് മരണം, കാണാതായവർക്കായി തിരച്ചിൽ

ഗാങ്ടോക്ക്: ശക്തമായ മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സിക്കിമിൽ മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. നിരവധി പേരെ പരുക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച (ജൂൺ 16) വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി പ്രേം സിങ് തമാങ് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. അപ്പർ ഗ്യാതാങ്, തരാഗ് മേഖലകളിൽ മണ്ണിടിച്ചിൽ വ്യാപക നാശനഷ്ടം ഉണ്ടാക്കി. നിരവധി വീടുകൾ തകർന്നു. മംഗാനിലെ ആസ്ഥാനത്തെ ബന്ധിപ്പിക്കുന്ന പ്രധാന റോഡില്‍…

Read More

15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

മലപ്പുറം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈം ഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 24 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. പോത്ത്കല്ല് ഇരുട്ടുകുത്തി കോളനിയിലെ മനോജിനെ നിലമ്പൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ആണ് ശിക്ഷിച്ചത്.കേസിൽ പ്രതി പിഴ അടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. 2022 സെപ്റ്റംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി ബലമായി പിടിച്ചു കൊണ്ടുപോയി വീടിനു സമീപത്തുള്ള പുഴയുടെ തീരത്ത് വെച്ച്…

Read More

കോഴിക്കോട് ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇരുമ്പിൻ ചീടൻ കുന്നുമ്മൽ സക്കീർ ബാബു (43) ആണ് മരിച്ചത്. താമരശ്ശേരി ചുങ്കത്തെ ഓട്ടോ ഡ്രൈവർ ആണിയാൾ. താമരശ്ശേരിയിൽ നിന്നും പരപ്പനങ്ങാടിയിലേക്ക് കാറിൽ പോകുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കാർ ആശുപത്രിക്ക് സമീപം നിര്‍ത്തി നടന്നു പോകുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ തന്നെ ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Read More

തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന; വീട് വളഞ്ഞ് പ്രതിയെ പൊക്കി എക്സൈസ്

ചാരുംമൂട്: ഒന്നര കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് പിടികൂടി. മൊത്തകച്ചവടക്കാർക്കും, ചില്ലറ കച്ചവടക്കാർക്കും വിതരണം ചെയ്തിരുന്ന മുഖ്യ സൂത്രധാരനാണ് ഇയാൾ. നൂറനാട് പുതുപ്പള്ളികുന്നം ഖാൻ മൻസിലിൽ ഷൈജുഖാനെ (ഖാൻ നൂറനാട് -41 ) യാണ് നൂറനാട് എക്സൈസ് പിടികൂടിയത്. ആലപ്പുഴ ജില്ലയിൽ ചാരുംമൂട് കേന്ദ്രീകരിച്ചാണ് പ്രവർത്തനം. നിരവധി മയക്കുമരുന്ന് കേസുകളിലെയും ക്രിമിനൽ കേസുകളിലെയും പ്രതി ആണ് ഖാൻ. മാസങ്ങൾക്ക് മുൻപ് ചാരുംമൂട് കേന്ദ്രികരിച്ചു തട്ടുകടയുടെ മറവിൽ പൊറോട്ടയിൽ പൊതിഞ്ഞു കഞ്ചാവു വിൽപ്പന നടത്തിയ ഇയാൾക്ക് എതിരെ എക്സൈസ്…

Read More

ലൈംഗികാതിക്രമ കേസ്; ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു

ബെംഗളൂരു: പോക്സോ കേസിൽ മുൻ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയ്ക്കെതിരെ ബെംഗളൂരു കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചു. പോക്സോ കേസിലാണ് കോടതിയുടെ നടപടി. അമ്മയോടൊപ്പം പരാതി നൽകാനെത്തിയ 17 വയസുകാരിയെ ഇയാൾ ലൈം ഗികമായി പീഡിപ്പിക്കുകയായിരുന്നു. നേരത്തെ കേസിൽ ഹാജരാകണമെന്ന് ചൂണ്ടികാണിച്ച് യെദിയൂരപ്പയ്ക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിരുന്നു. ബംഗളുരുവിൽ ഇല്ലാത്തതിനാൽ തിങ്കളാഴ്ച ഹാജരാകാം എന്നായിരുന്നു യെദിയൂരപ്പയുടെ മറുപടി. എന്നാൽ, പോക്സോ കേസ് ആയതിനാൽ ജൂൺ 15-ന് മുമ്പ് കുറ്റപത്രം സമർപ്പിക്കണം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial