കേരളത്തിൽ തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി ബിജെപി വളർന്നെന്ന് സി ദിവാകരന്‍; സർക്കാരിനോട് ജനങ്ങൾക്ക് അസംതൃപ്തിയെന്നും സിപിഐ നേതാവ്
തിരുവനന്തപുരം: കേരളത്തില്‍ സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്ക് അസംതൃപ്തിയെന്ന് സി.പി.ഐ നേതാവ് സി. ദിവാകരന്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് തിരിച്ചടിയുണ്ടായതിന് പിന്നാലെയായിരുന്നു രൂക്ഷവിമർശനം. ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ആ പ്രതീക്ഷ നഷ്ടമായി. പെന്‍ഷന്‍, സാമ്പത്തിക പ്രതിസന്ധി, തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കൊടുക്കാത്തത്, സര്‍ക്കാര്‍ ജീവനക്കാരുടെ പ്രശ്നങ്ങള്‍ എല്ലാം തിരിച്ചടിയായെന്ന് അദ്ദേഹം പറഞ്ഞു. സര്‍ക്കാരില്‍ എല്‍.ഡി.എഫ് സമഗ്രമായ തിരഞ്ഞെടുപ്പ് പരാജയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ബി.ജെ.പി തള്ളിക്കളയാന്‍ പറ്റാത്ത രാഷ്ട്രീയ ശക്തിയായി വളര്‍ന്നെന്നും സി. ദിവാകരന്‍ പറഞ്ഞു. അതിന്റെ അപകടം ഇടതുപക്ഷം…

