കാനിൽ കേരളത്തിന്റെ കയ്യൊപ്പ് രാഷ്ട്രീയം മുറുകെ പിടിച്ച് കനി
കാൻസ്: കാൻസ് ഫിലിം ഫെസ്റ്റിവലിൽ പലസ്തീൻ ഐക്യദാർഢ്യ ചിഹ്നമായി കണക്കാക്കുന്ന തണ്ണിമത്തൻ ബാഗുമായി എത്തി കനവി കുസൃതി. പായൽ കപാഡിയ സംവിധാനം ചെയ്‌ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദർശത്തോട് അനുബന്ധിച്ച് കാനിലെത്തിയ കനി കുസൃതിയും ദിവ്യ പ്രഭയും ഹ്രിന്ധു ഹാറൂണുമാണ് മലയാളത്തെ ലോകശ്രദ്ധയിലേക്ക് എത്തിച്ചത്. ചിത്രം കാനിൽ മികച്ച നിരൂപക പ്രശംസ നേടുകയുണ്ടായി. ഗ്രാൻഡി ലൂമിയർ തിയേറ്ററിൽ സിനിമ പൂർത്തിയായ ശേഷം കാണികൾ എഴുന്നേറ്റുനിന്ന് എട്ട് മിനിറ്റോളം കൈയ്യടിച്ചു. ഐവറി നിറത്തിലുള്ള ഗൗണിൽ…

