രാഹുൽ വയനാട്ടുകാരോട് ചെയ്തത് നീതികേട്; റായ്ബറേലിയിൽ മത്സരിക്കുന്നത് ജനങ്ങളെ നേരത്തെ അറിയിക്കണമായിരുന്നെന്ന് ആനി രാജ
വയനാട്: വയനാട് മണ്ഡലത്തിൽ നിന്ന് മത്സരിച്ച രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങളോട് ചെയ്തത് നീതികേടാണെന്ന് എൽഡിഎഫ് സ്ഥാനാർഥി ആനി രാജ. മറ്റൊരു മണ്ഡലത്തിൽകൂടി മത്സരിക്കുന്നത് മറച്ച് വച്ചത് വയനാട്ടിലെ വോട്ടർമാരോട് ചെയ്ത നീതികേടാണെന്നും രാഷ്ട്രീയ ധാർമികതയ്ക്ക് ചേരത്തത്തെന്നും ആനി രാജ പറഞ്ഞു. അക്കാര്യം ജനങ്ങളെ അറിയിച്ചുകൊണ്ട് വയനാട്ടിൽ വോട്ട് തേടാമായിരുന്നെന്ന് റായ്ബറേലിയിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച് ആനി രാജ പറഞ്ഞു. മറ്റൊരു മണ്ഡലത്തില്‍കൂടി മത്സരിക്കുന്നുണ്ടെന്ന് വയനാട്ടിലെ ജനങ്ങളെ അറിയിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ തിരഞ്ഞെടുപ്പിനെ നേരിടാമായിരുന്നുവെന്ന്…

