സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വേനൽ മഴയെത്തും; ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: കേരളത്തിലെ 11 ജില്ലകളിൽ ഇന്ന് മഴയ്ക്ക സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാകേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. ലക്ഷദ്വീപിലും ഇന്ന് മഴ ലഭിച്ചേക്കും. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മിതമായതോ നേരിയതോ ആയ മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ ഇടിമിന്നലിനും കാറ്റിനും സാധ്യതകൾ പ്രവചിരുന്നു. അഞ്ചാം തീയതി വരെയുള്ള കാലാവസ്ഥാ മുന്നറിയിപ്പുകളിൽ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് വിവിധ പ്രദേശങ്ങളിൽ…

