ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം; കെഎസ്ആര്‍ടിസി ഡ്രൈവര്‍ മരിച്ചു, ബസ് കടയിലേക്ക് ഇടിച്ചു കയറി

ആലപ്പുഴ: മാവേലിക്കരയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മരിച്ചു. ചെന്നിത്തല സ്വദേശി പ്രദീപാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. നിയന്ത്രണംവിട്ട കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് മാവേലിക്കരയിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്കാണ് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായത്. ഡ്രൈവര്‍ പ്രദീപിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ മാവേലിക്കര നടക്കാവിലാണ് അപകടം. ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് നെഞ്ച് വേദന…

Read More

കേരള സർക്കാരിന്റെ നൂറ്റിഅൻപതിലധികം സേവനങ്ങൾ ഇനി ‘നമ്മുടെ കേരളം’ ആപ്പിൽ ലഭ്യം.

ജനങ്ങൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പത്തിലും സുതാര്യമായും ലഭ്യമാക്കുന്നതിനായി ‘നമ്മുടെ കേരളം’ എന്ന പേരിൽ ഏകീകൃത മൊബൈൽ ആപ്പും വെബ് പോർട്ടലും സജ്ജമായിക്കഴിഞ്ഞു.ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകൾ, റവന്യൂ സർട്ടിഫിക്കറ്റുകൾ, വിവിധ ലൈസൻസുകൾ, ക്ഷേമ പെൻഷനുകൾ എന്നിവയ്‌ക്കായി ഇനി മുതൽ ഈ ഒറ്റ പ്ലാറ്റ്‌ഫോം മാത്രം മതിയാകും. വിവിധ സർക്കാർ ഫീസുകളും യൂട്ടിലിറ്റി ബില്ലുകളും ആപ്പിലൂടെ നേരിട്ട് അടയ്ക്കാം എന്നതിലുപരി, ഉദ്യോഗസ്ഥരുമായി സംസാരിക്കാൻ അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്യാനും അഴിമതിയോ സാമൂഹിക പ്രശ്നങ്ങളോ ശ്രദ്ധയിൽപ്പെടുത്താനുമുള്ള സൗകര്യവും ഇതിലുണ്ട്. അടിയന്തര സാഹചര്യങ്ങൾക്കായി എസ്‌.ഒ.എസ്. (SOS)…

Read More

കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു

ഗൂഡല്ലൂർ: കടുവയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടു. ഊട്ടിക്കടുത്ത കടിമണ്ടു സ്വദേശി പുഷ്തൽ കുട്ടനാണ് (57) കൊല്ലപ്പെട്ടത്. തോഡർ ഗോത്ര വിഭാഗത്തിൽപ്പെട്ട ഇദ്ദേഹത്തെ കഴിഞ്ഞ ദിവസം രാത്രി കാണാതാകുകയായിരുന്നു. ഏ​​​റെ നേ​​​രം ക​​​ഴി​​​ഞ്ഞി​​​ട്ടും തി​​​രി​​​ച്ചെ​​​ത്താ​​​ത്ത​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ബ​​​ന്ധു​​​ക്ക​​​ൾ അ​​​ന്വേ​​​ഷി​​​ച്ചെ​​​ങ്കി​​​ലും ക​​​ണ്ടെ​​​ത്താ​​​നാ​​​യി​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണു കു​​​റ്റി​​​ക്കാ​​​ട്ടി​​​നു​​​ള്ളി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ഒ​​​രു ഭാ​​​ഗം ക​​​ടു​​​വ ഭ​​​ക്ഷി​​​ച്ച നി​​​ല​​​യി​​​ലാ​​​യി​​​രു​​​ന്നു. വ​​​ന​​​പാ​​​ല​​​ക​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​ത​​​നു​​​സ​​​രി​​​ച്ച് ഡി​​​വൈ​​​എ​​​സ്പി മ​​​ണി​​​ക​​​ണ്ഠ​​​ൻ, ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ രാം​​​പ്ര​​​സാ​​​ദ് എ​​​ന്നി​​​വ​​​ർ സ്ഥ​​​ല​​​ത്തെ​​​ത്തി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി. മൃ​​​ത​​​ദേ​​​ഹം ഊ​​​ട്ടി…

Read More

ചിക്കൻപോക്സ് പടരുന്നു  തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചു

     അനന്തപുരി : വിദ്യാർഥികൾക്കിടയിൽ ചിക്കൻപോക്സ് പടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് ഒരാഴ്ചത്തേയ്ക്ക് അടച്ചിടാൻ അധികൃതർ തീരുമാനിച്ചു. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ വിദ്യാർഥികൾക്കിടയിൽ രോഗബാധ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് ഈ മുൻകരുതൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ഈ മാസം 25 മുതൽ മാർച്ച് 3 വരെയാണ് കോളേജിന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കാലയളവിൽ റെഗുലർ ക്ലാസുകളോ മറ്റ് അക്കാദമിക് പ്രവർത്തനങ്ങളോ ഉണ്ടായിരിക്കില്ല. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ക്ലാസുകൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്നത്. അവധി മൂലം നഷ്ടപ്പെടുന്ന ക്ലാസുകൾ പിന്നീട് പുനഃക്രമീകരിച്ച്…

Read More

കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്. മന്ത്രിയുടെ കൈയ്ക്കും കഴുത്തിനും പരിക്കേറ്റു മന്ത്രി കണ്ണൂർ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മന്ത്രിയെ ഐസിയുവിലേക്ക് മാറ്റും. കണ്ണൂർ ജില്ലയിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം പ്ലാറ്റ്ഫോമിലുണ്ടായ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് പരിക്കേറ്റത്. മന്ത്രിയും പ്രതിഷേധക്കാരും തമ്മില്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ വാക്കേറ്റമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തി മന്ത്രി വീണാ ജോർജിനെ കാണും. മന്ത്രിയെ കയ്യേറ്റം ചെയ്യുന്ന പ്രവണത അപലപിക്കേണ്ടതാണെന്ന് സ്പീക്കർ എ.എൻ. ഷംസീർ…

Read More

കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക്

കണ്ണൂർ: കെഎസ്‍യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി വീണ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയുടെ കഴുത്തിനും കൈക്കും പരിക്കേറ്റിട്ടുണ്ട്. കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. മന്ത്രിയെ കണ്ണൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ മന്ത്രിക്കൊപ്പം സ്പീക്കർ എഎം ഷംസീറും ഉണ്ടായിരുന്നു. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൌണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായതും മന്ത്രി അതിനിടയിൽപ്പെട്ടതും. സംഭവത്തിന് പിന്നാലെ ആരോഗ്യ മന്ത്രിയുടെ യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരെ പ്രതിഷേധം തുടരുകയാണ്.

Read More

കൊയിലാണ്ടിയില്‍ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

കോഴിക്കോട്: കൊയിലാണ്ടിയില്‍ കോളേജ് വിദ്യാർത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദ്ദേഹത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെണ്‍കുട്ടിയെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി പോയില്‍കാവ് സ്വദേശി അനിയുടെ മകള്‍ ശ്രീ നന്ദയാണ് മരിച്ചത്. ഗുരുദേവ കോളേജ് വിദ്യാർത്ഥിയാണ് ശ്രീ നന്ദ. ഇന്നലെ പ്രദേശത്തെ അമ്ബലത്തിലെ ഉത്സവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോയ സമയത്താണ് പെണ്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാപിതാക്കള്‍ തിരിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും…

Read More

വിടവാങ്ങിയത് രാജ്യത്തെ തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ്

ചെന്നൈ: രാജ്യത്തെ മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവും സ്വാതന്ത്ര്യസമരസേനാനിയും ആയ ആർ. നല്ലകണ്ണ് അന്തരിച്ചു. 101ാം വയസിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 13 വർഷം സിപിഐ തമിഴ്നാട് ‌സംസ്ഥാന സെക്രട്ടറി ആയിരുന്നു. സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പര്യായമായ നേതാവാണ് വിട പറഞ്ഞത്. അധികാര രാഷ്ട്രീയത്തിൽ നിന്ന് മാറിനിന്ന നല്ലക്കണ്ണ് ജനകീയ പ്രക്ഷോഭങ്ങളുടെ നായകനായി. 1924ൽ തൂത്തുക്കുടി ശ്രീവൈകുണ്ഠത്ത് ആണ് ജനനം. ഗാന്ധിജിയുടെ ആദർശങ്ങളിൽ ആകൃഷ്ടനായി സ്കൂൾ കാലത്ത് കോൺഗ്രസ്സ് വേദികളിൽ എത്തി. പതിനഞ്ചാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നു….

Read More

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ് അന്തരിച്ചു

ചെന്നൈ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ആര്‍ നല്ലകണ്ണ്(101) അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്നു. ഉച്ചയ്ക്ക് 1.55ന് ചെന്നൈയിലെ രാജീവ് ഗാന്ധി ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാക്കളിലൊരാളും സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയുമായിരുന്നു ആര്‍ നല്ലകണ്ണ്. കര്‍ഷക പ്രക്ഷോഭങ്ങളിലൂടെ ജനകീയനായ നേതാവ് കൂടിയായിരുന്നു ആര്‍ നല്ലകണ്ണ്.

Read More

കാമുകന് മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു

അസമിൽ കാമുകനൊപ്പം വിനോദയാത്ര പോയ 28കാരിയെ കൂട്ടബലാത്സംഗം ചെയ്ത് പണം തട്ടിയതായി പരാതി. ആക്രമണ സമയത്ത് ഏഴ് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തെന്നും തുടർന്ന് 10,000 രൂപ അവരുടെ അക്കൗണ്ടുകളിലേക്ക് അയക്കാൻ നിർബന്ധിച്ചതായും എഫ്ഐആറിൽ പറയുന്നു. സിൽച്ചാർ സദർ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial