ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി സ്വന്തം സഹോദരിയേയും കൊല്ലാൻ ശ്രമം, പ്രതി വീണ്ടും ജയിലിൽ
തിരുവനന്തപുരം : ഹോട്ടൽ ഉടമയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലായിരുന്ന പ്രതി സഹോദരിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് വീണ്ടും അറസ്‌റ്റിൽ. അടിമലത്തുറ സ്വദേശി രാജേഷ്(40) ആണ് പിടിയിലായത്. കഴിഞ്ഞ ജൂലൈയിൽ മ്യൂസിയം ഭാഗത്തെ ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് രാജേഷ്. ജോലിക്കെത്താതിരുന്നത് ചോദ്യം ചെയ്ത ഉടമയെയാണ് ഇതരസംസ്ഥാനക്കാരനായ സുഹൃത്തിനൊപ്പം ചേർന്ന് രാജേഷ് കൊലപ്പെടുത്തിയത്. കൊലപാതകത്തിന്‍റെ വീഡിയോ ഉണ്ടായിരുന്ന ഇയാളുടെ ഫോൺ സഹോദരി പൊലീസിന് കൈമാറിയതിലുള്ള വൈരാഗ്യമാണ് സഹോദരിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണമെന്ന് പൊലീസ് പറഞ്ഞു. രണ്ടു മാസം മുമ്പ്…

