പന്തളത്ത് പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം കവർന്ന കേസ്; തമിഴ്നാട് സ്വദേശികളായ പ്രതികൾ പിടിയിൽ
പന്തളം : പത്തനംതിട്ട പന്തളത്ത് പ്രവാസിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികളെ പൊലീസ് പിടികൂടി. അന്തർ സംസ്ഥാന മോഷ്ടാക്കളായ ഇസക്കി രമേശ് – ഗണേഷ് എന്നിവരെ തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പന്തളം പൊലീസ് പിടികൂടിയത്. കഴിഞ്ഞമാസം 29 -ാം തീയതി പുലർച്ചയായിരുന്നു പ്രവാസിയുടെ വീട്ടിൽ നിന്ന് 50 പവൻ സ്വർണം മോഷ്ടിച്ചത്. പഴുതടച്ച് പന്തളം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന മോഷ്ടാക്കളായ രണ്ടുപേർ പിടിയിലായത്. തമിഴ്നാട് തിരുനെൽവേലിയിൽ നിന്ന് ഇന്ന് പുലർച്ചയോടെ ആയിരുന്നു മോഷ്ടാക്കളുടെ…

