Headlines

പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര: ടിക്കറ്റിന്റെ മാതൃക പുറത്ത്; ബസുകളില്‍ സ്റ്റെന്‍സില്‍ ചെയ്ത് തുടങ്ങി

       അനന്തപുരി : സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍സി ബസുകളില്‍ സ്റ്റെന്‍സില്‍ ചെയ്ത് തുടങ്ങി. ‘പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര’ എന്നാണ് ബസുകളില്‍ എഴുതിയിരിക്കുന്നത്. ഇതിന് പുറമേ ബസുകളുടെ പിന്‍ഭാഗത്ത് ഉദ്ഘാടനവുമായി ബന്ധപ്പെട്ട പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്. നാളെ മുതൽ ബസുകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ച് തുടങ്ങും. ഇതിനിടെ ബസ് ടിക്കറ്റിന്റെ മാതൃകയും പുറത്തിറക്കിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് പ്രിയദര്‍ശിനി സൗജന്യ ബസ് യാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. മുഖ്യമന്ത്രി വി ഡി സതീശനാണ് ഉദ്ഘാടനം നിര്‍വഹിക്കുന്നത്. ഉദ്ഘാടന ദിവസം…

Read More

സ്വിറ്റ്സർലൻഡിൻ്റെ ആക്രമണങ്ങളെ സമനിയിൽ തളച്ച് ഖത്തർ

സാൻഫ്രാൻസിസ്‌കോ: അവസാന നിമിഷം വരെ സ്വിറ്റ്‌സർലൻഡിന്റെ ആക്രമണങ്ങൾക്ക് മുന്നിൽ പിടിച്ചുനിന്ന ഖത്തർ, ഇൻജുറി ടൈമിലെ നാടകീയ ഗോളിലൂടെ സമനില (1-1) സ്വന്തമാക്കി. സാൻഫ്രാൻസിസ്‌കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി പോരാട്ടത്തിൽ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ ബൊലം ഖോഖി നേടിയ ഹെഡറാണ് ഖത്തറിന് രക്ഷയായത്. ഹൊമാം എൽ അമിന്റെ കൃത്യമായ ക്രോസിൽ നിന്നെത്തിയ ഖോഖിയുടെ ശക്തമായ ഹെഡർ സ്വിസ് വലയിലേക്കെത്തിയപ്പോൾ വിജയമുറപ്പിച്ചെന്ന ആത്മവിശ്വാസത്തിലായിരുന്ന സ്വിറ്റ്‌സർലൻഡ് താരങ്ങൾ ഞെട്ടി. 17-ാം മിനിറ്റിൽ ബ്രീൽ എംബോളോയുടെ…

Read More

ബ്രസീലിനെ സമനിലയിൽ തളച്ച് മൊറോക്കോ

ന്യൂജഴ്സി ∙ ആറാം ലോകകിരീടം ലക്ഷ്യമിട്ട് ടൂർണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയ ബ്രസീലിന് വിജയത്തോടെ തുടങ്ങാനായില്ല. കഴിഞ്ഞ ലോകകപ്പിലെ അട്ടിമറിക്കാരെന്ന വിശേഷണം നിലനിർത്തി മൊറോക്കോ ബ്രസീലിനെ 1-1 സമനിലയിൽ തളച്ചു. ഗ്രൂപ്പ് സിയിലെ പോരാട്ടത്തിൽ ഇരുടീമുകളും ഓരോ പോയിന്റ് വീതം സ്വന്തമാക്കി. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ മൊറോക്കോ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. ബ്രസീലിന്റെ പ്രതിരോധനിരയെ നിരന്തരം സമ്മർദത്തിലാക്കിയ അവർക്ക് 21-ാം മിനിറ്റിൽ ലീഡ് നേടാനായി. ഇസ്മായിൽ സായിബാരിയുടെ കൃത്യമായ ഫിനിഷിങ്ങിലൂടെയാണ് മൊറോക്കോ മുന്നിലെത്തിയത്. ഗോൾ വഴങ്ങിയതോടെ ബ്രസീൽ…

Read More

ഷൂ ഇടുന്നതിനിടെ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു; 24കാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ഷൂ ഇടുന്നതിനിടെ യുവതിയ്ക്ക് പാമ്പുകടിയേറ്റു. എരഞ്ഞിപ്പാലം സ്വദേശിനി അനഘയ്ക്കാണ്(24)പാമ്പുകടിയേറ്റത്. ഷൂ ഇടുന്നതിനിടെ അതിനുള്ളില്‍ ഉണ്ടായിരുന്ന പാമ്പ് കടിക്കുകയായിരുന്നു. മൂര്‍ഖന്‍ പാമ്പാണ് കടിച്ചത്. യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് പ്രാഥമിക ചികില്‍സ നല്‍കി. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി പാമ്പിനെ പിടികൂടി. മൂര്‍ഖന്‍ പാമ്പാണ് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് രാവിലെ ജോലിക്ക് പോകാനായി ധൃതിയില്‍ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോഴാണ് സംഭവം. ജോലിക്ക് പോകേണ്ട ധൃതിയില്‍ ഷൂവിനകം ശ്രദ്ധിച്ചില്ല. ഷൂ ഇട്ടതിന് ശേഷമാണ് ഷൂവിനുള്ളില്‍ പാമ്പുണ്ടെന്ന്…

Read More

എസ് ബൈജു കുമാർ സ്മാരക പ്രതിഭാ പുരസ്കാരം ബി കെ സെൻ മാഷിന്

വെഞ്ഞാറമൂട് :മാതൃകാ അദ്ധ്യാപകനും പൊതുപ്രവർത്തകനും എകെഎസ്ടിയു ഭാരവാഹിയും കലാകാരനുമായിരുന്ന എസ് ബൈജുകുമാറിന്റെ സ്മരണയ്ക്കായി സിപിഐ വെഞ്ഞാറമൂട് മണ്ഡലം കമ്മിറ്റി  ഏർപ്പെടുത്തിയ നാലാമത് പ്രതിഭാ പുരസ്കാരത്തിന് അദ്ധ്യാപകനും കലാകാരനുമായ  ബി കെ സെൻ മാഷിനെ തെരഞ്ഞെടുത്തു ശാരീരിക വെല്ലുവിളികളെ തോൽപ്പിച്ചുകൊണ്ട് നാല് പതിറ്റാണ്ടായി മാതൃക അദ്ധ്യാപകനായും അനുകരണ കലയുടെ ഗുരുനാഥനായും ഗാന്ധിയൻ സന്ദേശ പ്രചാരകനായും പരിസ്ഥിതി പോരാളിയായും നടത്തിയ അനുകരണീയമായ പ്രവർത്തനങ്ങളുമാണ് പുരസ്കാരത്തിന് പരിഗണിച്ചത്. 2008 ൽ ഗ്രീൻ സ്കൂൾ പുരസ്കാരവും 2018 സംസ്ഥാന അദ്ധ്യാപക പുരസ്കാരവും വി…

Read More

കോട്ടയത്ത് തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു.

അതിരമ്പുഴ: കോട്ടയം അതിരമ്പുഴയിൽ തേപ്പുപ്പെട്ടിയിൽ നിന്ന് തീ പടർന്ന് വീടിന് തീപിടിച്ചു. ആനമലയിൽ രാജീവ്‌ മാത്യുവിൻ്റെ വീടിനാണ് തീപിടിച്ചത്. ഓഫാക്കാതിരുന്ന ഇലക്ട്രിക്ക് തേപ്പുപ്പെട്ടിയിൽ നിന്നുമാണ് തീ പടർന്നത്. വീട് ഭാഗികമായി കത്തി നശിച്ചു. വീട്ടുകാർ പുലർച്ചെ വീട് പൂട്ടി തിരുവനന്തപുരത്തേക്ക് പോയിരുന്നു. രണ്ട് കട്ടിലുകളും മെത്തകളും വസ്ത്രങ്ങളും ഉൾപ്പെടെ നിരവധി സാധനങ്ങൾ പൂർണമായും കത്തിനശിച്ചു. സമീപവാസികൾ പുകയും തീയും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വിവരം അറിയിച്ചതോടെ കോട്ടയത്ത് നിന്ന് ഫയർ ഫോഴ്സ് യുണിറ്റ് എത്തിയാണ് തീ അണച്ചത്

Read More

പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ എന്ന വാഴ്ത്തുപാട്ട് രചിച്ച പൂവത്തൂർ ചിത്രസേനനെ സർവീസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ‘കാവലാൾ’ എന്ന വാഴ്ത്തുപാട്ട് രചിച്ച പൂവത്തൂർ ചിത്രസേനനെ സർവീസിൽ നിന്ന് പുറത്താക്കി. ധനകാര്യവകുപ്പിലെ പ്രത്യേക മെസഞ്ചർ സ്ഥാനത്ത് നിന്നാണ് പുതിയ യുഡിഎഫ് സർക്കാർ ഇദ്ദേഹത്തെ നീക്കിയത്. ഓഫീസ് അറ്റൻഡറായി വിരമിച്ച ചിത്രസേനന് മുൻ എൽ.ഡി.എഫ് സർക്കാരായിരുന്നു താൽക്കാലിക നിയമനം നൽകിയിരുന്നത്. ഇടതുപക്ഷ സംഘടനയായ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ മുൻ നേതാവുകൂടിയാണ് ഇദ്ദേഹം വിവാദ നിയമനവും വാഴ്ത്തുപാട്ടുംസെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് വിവാദത്തിന് ആസ്പദമായ…

Read More

ആരാധകർക്ക് നിരാശ; നെയ്മർ പുറത്ത്; മൊറൊക്കെയ്‌ക്കെതിരെ കളിക്കില്ലെന്ന് കോച്ച്

ലോകകപ്പ് ഫുട്ബോൾ 2026 ലെ ആദ്യ മത്സരത്തിൽ ബ്രസീലിനെതിരെ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ താരം കളിക്കില്ലെന്ന് കോച്ച് കാർലോ ആഞ്ചലോട്ടി പറഞ്ഞു. നെയ്മറിന് ഗ്രൂപ്പ് മത്സരങ്ങൾ മുഴുവനായും നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്. ഞായറാഴ്ച പുലർച്ചെ 3.30-നാണ് ലോകകപ്പിലെ ബ്രസീൽ-മൊറോക്കോ മത്സരം. നെയ്മറിന്റെ അസാന്നിധ്യത്തിൽ ഫ്ലെമെങ്കോ താരം ലൂക്കാസ് പഖ്വെറ്റയായിരിക്കും മധ്യനിരയിൽ കളി നിയന്ത്രിക്കുന്ന റോൾ ഏറ്റെടുക്കുക. ഈജിപിതിനെതിരായ മത്സരത്തിൽ ഇറങ്ങിയ ഇലവനിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ട്.

Read More

‘തൊപ്പി ‘ക്കും സംഘത്തിനുമെതിരെ  ഗുരുതര ആരോപണം; പോലീസ് അന്വേഷണം

കോഴിക്കോട് : പൊതുസമൂഹത്തെയും സൈബർ ലോകത്തെയും ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ വിവാദ യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനും ഗ്യാങ്ങിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ. സംസ്ഥാന സൈബർ ഓപറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പോക്സോ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്-എംഡിഎംഎ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, മറ്റു സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ സൈബർ പൊലീസിൻ്റെ പ്രത്യേക സംഘമാണ് അന്വേഷണം…

Read More

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു (54) അന്തരിച്ചു. അര്‍ബുദ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. മൂന്ന് മാസമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് കേസില്‍ അദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ദ്വാരപാലക ശില്‍പ്പ പാളി കേസിലും കട്ടിളപ്പാളി കേസിലും പ്രതിയാണ് മുരാരി ബാബു. കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയ ആദ്യത്തെ പ്രതിയാണ് മുരാരി ബാബു. അറസ്റ്റിലായി 90 ദിവസങ്ങള്‍ക്ക് ശേഷമാണ് മുരാരി ബാബുവിന് കൊല്ലം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial